Posted On
date_range Updated On
date_range സ്കൂളിൽനിന്ന് ‘ഗുഡ് ടച്ചും ബാഡ് ടച്ചും’ തിരിച്ചറിഞ്ഞു; 13 കാരിയെ പീഡിപ്പിച്ച പിതാവും ബന്ധുക്കളും അറസ്റ്റിൽ
പുണെ: സ്കൂളിൽനിന്ന് ‘ഗുഡ് ടച്ചും ബാഡ് ടച്ചും’ തിരിച്ചറിഞ്ഞ 13കാരിയിൽനിന്ന് ടീച്ചർമാർ അറിഞ്ഞത് വീടിനകത്തെ നടുക്കുന്ന ലൈംഗിക ചൂഷണത്തിന്റെ കഥകൾ. പിതാവും അമ്മാവനും ബന്ധത്തിലെ സഹോദരനും പല തവണ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന പെൺകുട്ടിയുടെ വെളിപ്പെടുത്തലിനെ തുടർന്ന് മൂവരെയും പുണെ പൊലീസ് അറസ്റ്റ് ചെയ്തു.
2023 ജൂലൈയിലാണ് ബന്ധുവായ ആൺകുട്ടി ബലാൽസംഗം ചെയ്യുകയും പുറത്തുപറയാതിരിക്കാൻ ഭീഷണിപ്പെടുത്തുകയും ചെയ്തത്. ഈ വർഷം ജനുവരിയിൽ അമ്മാവനും ലൈംഗിക ചൂഷണത്തിനിരയാക്കി. ഉറക്കെ കരഞ്ഞ് പ്രതിരോധിക്കാൻ ശ്രമിച്ച കുട്ടിയെ ഇയാൾ വലിച്ചിഴക്കുകയും അടിക്കുകയും ചെയ്തതായി പൊലീസ് ഓഫിസർ പറഞ്ഞു.
പെൺകുട്ടിയുടെ പിതാവ് പലതവണ പീഡിപ്പിച്ചതായും പൊലീസ് അറിയിച്ചു. മൂന്ന് പേരെയും പോക്സോ വകുപ്പുകൾ പ്രകാരമാണ് അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.