Posted On
date_range Updated On
date_range മഹാരാഷ്ട്രയിലെ ഈ നഗരത്തിൽ ഇനി മാംസവും മത്സ്യവും വിൽക്കാനാവില്ല
മുംബൈ: മഹാരാഷ്ട്രയിലെ പൂനെയിലെ ദേഹുവിൽ മത്സ്യ-മാംസ വിൽപനക്ക് ഇന്നു മുതൽ നിരോധനം. പുതുതായി ഭരണത്തിലേറിയ ദേഹു മുനിസിപ്പൽ കൗൺസിലിന്റെ ആദ്യ പൊതുയോഗത്തിലാണ് നിരോധനമേർപ്പെടുത്താന്‍ തീരുമാനമായത്. ഫെബ്രുവരിയിൽ എല്ലാ പാർട്ടികളും ഐകകണ്‌ഠേന അംഗീകരിച്ച പ്രമേയമാണ് ഇന്നു മുതൽ നടപ്പാക്കുന്നതെന്ന് അധികൃതർ അറിയിച്ചു.
ദേഹുവിലെ മാംസ-മത്സ്യ വിൽപ്പനക്കാർക്ക് കടകൾ അടച്ചിടാന്‍ മാർച്ച് 31 വരെ കൗൺസിൽ സമയപരിധി നൽകിയിരുന്നു. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.