Posted On
date_range Updated On
date_range ' ഭായ് ' എന്ന് വിളിച്ചില്ല; യുവാവിനെ മർദ്ദിച്ച് നിലത്തുകിടന്ന ബിസ്ക്കറ്റ് തീറ്റിച്ചു, അഞ്ചുപേർ അറസ്റ്റിൽ
'ഭായ്' എന്ന് വിളിക്കാത്തതിന് ഇരുപത് വയസ്സുകാരനെ മർദ്ദിച്ച് നിലത്തുകിടന്ന ബിസ്ക്കറ്റ് തീറ്റിച്ചതിന് അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പൂനെയിലെ പിംപ്രി ചിഞ്ച്‌വാദിൽ നടന്ന സംഭവത്തിന്‍റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതിനെ തുടർന്നാണ് നടപടി.
പ്രതികളിലൊരാൾ യുവാവിനെ ബെൽറ്റ് ഉപയോഗിച്ച് ആക്രമിക്കുന്നതും മറ്റുള്ളവർ കൂടി ഇതിനൊപ്പം ചേർന്നുകൊണ്ട് ബിസ്ക്കറ്റ് നിലത്തെറിഞ്ഞ് തീറ്റിപ്പിക്കുന്നതാണ് വിഡിയോയിൽ കാണുന്നത്.
പ്രതികളിലൊരാളെ 'ഭായ്' എന്ന് വിളിക്കാത്തതാണ് സംഘർഷത്തിലേക്ക് നയിച്ചതെന്ന് പൊലിസ് അറിയിച്ചു. അറസ്റ്റ് ചെയ്ത അഞ്ച് പ്രതികളിൽ മൂന്ന് പേർ പ്രായപൂർത്തിയായവരും രണ്ട് പേർ പ്രായപൂർത്തിയാകാത്തവരുമാണെന്നും പൊലിസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.