Posted On
date_range Updated On
date_range പുണെയിൽ എട്ടു വയസുകാരിയെ കുട്ടികൾ കൂട്ട ബലാത്സംഗം ചെയ്തു
പുണെ: പുണെയിലെ കൊന്ദവ മേഖലയിൽ എട്ടു വയസുകാരിയെ ആറ് ആൺകുട്ടികൾ ചേർന്ന് കൂട്ട ബലാത്സംഗം ചെയ്തു. സംഭവത്തിൽ 19 കാരനെ െപാലീസ് അറസ്റ്റ് ചെയ്തു. മറ്റു പ്രതികൾ ആറു മുതൽ 12 വയസു വെരയുള്ള കുട്ടികളാണ്.
പെൺകുട്ടി വയറുവേദനയാണെന്ന് പറഞ്ഞതോെടയാണ് ഒരു മാസം മുമ്പ് നടന്ന സംഭവം പുറത്തറിയുന്നത്. വയറുവേദനയെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പെൺകുട്ടി പലതവണ ബലാത്സംഗത്തിനിരയായിട്ടുണ്ടെന്ന് വ്യക്തമായത്. തുടർന്ന് പെൺകുട്ടിയും ഇക്കാര്യം തുറന്നു പറഞ്ഞു. നേരത്തെ, പ്രതികളുടെ ഭീഷണിയെ ഭയന്ന് പെൺകുട്ടി സംഭവം മറച്ചുെവക്കുകയായിരുന്നു. സംഭവം അറിഞ്ഞയുടൻ പെൺകുട്ടിയുെട രക്ഷിതാക്കൾ കേസ് രജിസ്റ്റർ ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.