Posted On
date_range Updated On
date_range പുൽവാമയിൽ ഏറ്റുമുട്ടൽ: മൂന്ന് ഭീകരരെ വധിച്ചു; സൈനികന് വീരമൃത്യു
ജമ്മുകശ്മീർ: പുൽവാമയിൽ ദാലിപോര പ്രദേശത്ത് സുരക്ഷാസേനയും ഭീകരരും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ മൂന്ന് ഭീകര രെ വധിച്ചു. വീടിനുള്ളിൽ ഒളിച്ചിരുന്ന ജയ്ഷെ മുഹമ്മദ്ഭീകരരെയാണ് വധിച്ചത്.
പരിസരത്തെ സിവിലിയന്മാരെ ഒഴിപ്പിക്കുന്നതിനിടെ ഭീകരർ വെടിയുതിർക്കുകയായിരുന്നുവെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു. സന്ദീപാണ് വീരമൃത്യു വരിച്ച സൈനികൻ. പുൽവാമ സ്വദേശി നസീർ പണ്ഡിത്, ഷോപിയാൻ സ്വദേശി ഉമർ മിർ, പാക് ഭീകരവാദിയായ ഖാലിദ് എന്നിവരെയാണ് വധിച്ചത്. ഇവിടെനിന്ന് നിരവധി ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്.
ആക്രമണത്തിനിടെ ഒരു സൈനികന് ജീവൻ നഷ്ടമായി. രണ്ട് സൈനികർക്കും ഒരു നാട്ടുകാരനും പരിക്കേറ്റിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.