Posted On
date_range Updated On
date_range കശ്മീരിലെ പുൽവാമയിൽ ഏറ്റുമുട്ടൽ; തീവ്രവാദിയെ വധിച്ചു
പുൽവാമ: ജമ്മു കശ്മീരിലെ പുൽവാമ ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ ലശ്കറെ ത്വയ്യിബ തീവ്രവാദിയെ വധിച്ചു. പുൽവാമ ജില്ലയിലെ സാംബൂറ മേഖലയിലാണ് സുരക്ഷാസേനയും തീവ്രവാദികളും ഏറ്റുമുട്ടിയത്. ലശ്കറിന്‍റെ അബു ഇസ്മാഈൽ വിഭാഗത്തിലെ ഉമർ എന്ന ആളെയാണ് സൈന്യം വധിച്ചത്.
ഏറ്റുമുട്ടൽ സ്ഥലത്ത് നിന്ന് ഒരു എ.കെ 47 തോക്ക് കണ്ടെടുത്തു. അവന്തിപ്പോറ പൊലീസ്, 50 രാഷ്ട്രീയ റൈഫിൾസ്, സി.ആർ.പി.എഫ് എന്നീ വിഭാഗങ്ങളാണ് ഏറ്റുമുട്ടലിൽ പങ്കെടുത്തത്.
വെടിവെപ്പിന്‍റെ പശ്ചാത്തലത്തിൽ മേഖലയിലെ ഇന്‍റർനെറ്റ് സർവീസുകൾ അധികൃതർ താൽകാലികമായി നിർത്തലാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.