Posted On
date_range Updated On
date_range ത്രാലിൽ ഏറ്റുമുട്ടൽ; പുൽവാമ ആക്രമണത്തിെൻറ സൂത്രധാരൻ കൊല്ലപ്പെട്ടു
ശ്രീനഗർ: പുൽവാമ ഭീകരാക്രമണത്തിെൻറ സൂത്രധാരനെന്ന് കരുതുന്നയാൾ കശ്മീരിൽ ൈസന്യവുമായുള്ള ഏറ്റുമുട്ടലിൽ ക ൊല്ലപ്പെട്ടു. പുൽവാമയിെല ത്രാലിൽ ഉണ്ടായ ഏറ്റുമുട്ടലിൽ ജയ്ശെ മുഹമ്മദ് ഭീകരൻ മുഹ്ദ് ഭായ് എന്ന മുദാസിർ അഹ്മ്മദ് ഖാൻ ആണ് കൊല്ലപ്പെട്ടത്. ഇയാളാണ് പുൽവാമ ഭീകരാക്രമണത്തിെൻറ സൂത്രധാരൻ എന്ന് കരുതുന്നു. ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മറ്റ് രണ്ടുപേരെ തിരിച്ചറിഞ്ഞിട്ടില്ല.
കശ്മീരിലെ ത്രാലിൽ അർധരാത്രിയോടു കൂടിയാണ് വെടിവെപ്പ് ആരംഭിച്ചത്. പ്രദേശത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തിെൻറ അടിസ്ഥാനത്തിലാണ് സൈന്യം ഇവിടെ തെരച്ചിൽ നടത്തിയത്. അതിനിടെ ഭീകരർ സൈന്യത്തിന് നേരെ വെടിവെക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.