ന്യൂഡൽഹി: പുൽവാമയിൽ വീരമൃത്യു വരിച്ച ജവാന്മാരുടെ മക്കളുടെ വിദ്യാഭ്യാസച്ചെലവ് ക്രിക്കറ്റ് താരം വീരേന്ദ്ര സെവാഗ് ഏറ്റെടുത്തു. എന്തു ചെയ്താലും മതിയാകില്ലെന്ന് അറിയാം.ധീര ജവാന്മാരുടെ മക്കളുടെ വിദ്യാഭ്യാസച്ചെലവ് മുഴുവന്‍ ഏറ്റെടുക്കാന്‍ എനിക്ക് കഴിയും- സെവാഗ് പറഞ്ഞു. കൊല്ലപ്പെട്ട ജവാൻമാരുടെ കുടുംബാംഗങ്ങൾക്ക് അഞ്ചുലക്ഷം വീതം നൽകുമെന്ന് ബോളിവുഡ് നടൻ അമിതാഭ് ബച്ചനും അറിയിച്ചു.
ഇന്ത്യന്‍ ബോക്സിങ് താരം വിജേന്ദര്‍ സിങ്ങും ജവാന്മാരുടെ കുടുംബത്തിന് സഹായം വാഗ്ദാനം ചെയ്തു. താല്‍ക്കാലിക ആശ്വാസമെന്ന നിലക്ക് ഒരുമാസത്തെ ശമ്പളമാണ് വിജേന്ദര്‍ വാഗ്ദാനം ചെയ്തത്. ആ കുടുംബങ്ങളെ എല്ലാവരും സഹായിക്കണമെന്നും വിജേന്ദര്‍ ആവശ്യപ്പെട്ടു. വീരമൃത്യു വരിച്ച ജവാന്മാരുടെ മക്കളുടെ വിദ്യാഭ്യാസച്ചെലവ് ഉൾപ്പെടെ കുടുംബത്തിെൻറ ഉത്തരവാദിത്തം പൂർണമായും ഏറ്റെടുക്കാൻ തയാറാണെന്ന് റിലയൻസ് ഫൗണ്ടേഷനും അറിയിച്ചു.
സർക്കാർ ഏൽപിക്കുന്ന ഏതു ചുമതല വഹിക്കാനും തങ്ങൾ തയാറാണെന്നും റിലയൻസ് ഫൗണ്ടേഷൻ വ്യക്തമാക്കി.കൊല്ലപ്പെട്ട ജവാൻമാരുടെ കുടുംബത്തിനുള്ള എക്സ്-ഗ്രേഷ്യ സഹായം രാജസ്ഥാൻ സർക്കാർ 50 ലക്ഷമാക്കി ഉയർത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.