Posted On
date_range Updated On
date_range ബംഗളൂരു നഗരമധ്യത്തിൽ ബാർ ഉടമയെ വെടിവെച്ചു കൊന്നു
ബെംഗളൂരു: ചെമ്മണ്ണൂർ ജ്വല്ലറി കവർച്ച കേസിലെ പ്രതിയും പബ് ഉടമയുമായ മനീഷ് ഷെട്ടിയെ ബംഗളൂരു നഗരമധ്യത്തിൽ വെച്ച്
അജ്ഞാതർ വെടിവെച്ചുകൊന്നു.വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് ബ്രിഗേഡ് റോഡിന് സമീപം ബാർ നടത്തുകയായിരുന്ന മനീഷ് ഷെട്ടിക്ക് നേരെ ആക്രമണമുണ്ടായത്. പരിക്കേറ്റ 46കാനായ മനീഷ് ഷെട്ടിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ബ്രിഡ്ജ് റോഡിന് സമീപത്തുള്ള ആർ.എച്ച്.പി റോഡിലെ പബിനടുത്ത് വെച്ചാണ് അക്രമികൾ മനീഷ് ഷെട്ടിക്കെതിരെ വെടിയുതിർത്തത്. അക്രമികൾ കൃത്യത്തിനു ശേഷം വാഹനത്തിൽ രക്ഷപ്പെട്ടു.
മനീഷ് ഷെട്ടിക്കെതിരെ കേരളത്തിലും കർണാടകയിലുമായി നിരവധി ക്രിമിനൽ കേസുകളുണ്ട്. ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള സംഘർഷമാണ് കൊലപാതകത്തിന് കാരണമായതെന്ന് സംശയിക്കുന്നതായും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.