ലൈംഗികത്തൊഴിലാളികൾക്ക് റേഷനും ആധാറും നൽകണം -സുപ്രീംകോടതി

ന്യൂഡൽഹി: ലൈംഗികത്തൊഴിലാളികൾക്ക് വോട്ടർ ഐ.ഡി, ആധാർ കാർഡ്​, റേഷൻ കാർഡുകൾ എന്നിവ ഉടൻ വിതരണം ചെയ്യാൻ സുപ്രീംകോടതി നിർദേശം. തൊഴിൽ വ്യത്യാസമില്ലാതെ എല്ലാ പൗരന്മാർക്കും മൗലികാവകാശങ്ങൾ ഉറപ്പാക്കണമെന്ന്​ നിരീക്ഷിച്ച കോടതി ​റേഷൻ കാർഡില്ലെങ്കിലും ലൈംഗികത്തൊഴിലാളികൾക്ക് റേഷൻ നൽകുന്നത്​ തുടരണമെന്നും അഭിപ്രായപ്പെട്ടു.

കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമാണ്​ ജസ്​റ്റിസുമാരായ എൽ. നാഗേശ്വര റാവു, ബി.ആർ. ഗവായ്, ബി.വി. നാഗരത്ന എന്നിവരടങ്ങിയ ബെഞ്ച് നിർദേശം നൽകിയത്​. കോവിഡ് മഹാമാരി മൂലം ലൈംഗികത്തൊഴിലാളികൾ നേരിടുന്ന പ്രശ്‌നങ്ങൾ ഉന്നയിച്ച്​ സന്നദ്ധ സംഘടനയായ 'ദർബാർ മഹിളാ സമൻവയ കമ്മിറ്റി' സമർപ്പിച്ച ഹരജി പരിഗണിക്കവെയാണ്​ സുപ്രീംകോടതി നിർദേശം.

ലൈംഗികത്തൊഴിലാളികൾക്ക് റേഷൻ കാർഡ് നൽകണമെന്ന നിർദേശം 2011ൽ പാസാക്കിയെങ്കിലും ഇതുവരെ നടപ്പാക്കിയിട്ടില്ല. ഒരു ദശാബ്​ദം മുമ്പ്​ നിർ​േദശം നൽകിയിട്ടും എന്ത്​ കൊണ്ടാണ്​ നടപ്പാക്കാത്തത്​ എന്നതിന്​ ഒരു കാരണവും ബോധിപ്പിക്കാനുണ്ടാവില്ലെന്നും കോടതി പറഞ്ഞു. ദേശീയ എയ്ഡ്‌സ് കൺട്രോൾ ഓർഗനൈസേഷ​െൻറയും സംസ്ഥാന എയ്‌ഡ്‌സ് കൺട്രോൾ സൊസൈറ്റികളുടെയും സഹായം അധികാരികൾക്ക് സ്വീകരിക്കാം. അവർ ലൈംഗികത്തൊഴിലാളികളുടെ പട്ടിക തയാറാക്കും. ഇക്കാര്യത്തിൽ നാലാഴ്​ച്ചക്കകം കോടതിയിൽ തൽസ്​ഥിതി റിപ്പോർട്ട്​ സമർപ്പിക്കണം.

കോടതി ഉത്തരവി​െൻറ പകർപ്പ് സംസ്ഥാന, ജില്ല ലീഗൽ സർവിസ്​ അധികാരികൾക്ക് അയക്കണമെന്ന് പറഞ്ഞ ബെഞ്ച്, വിവിധ ഐഡി കാർഡുകൾ തയാറാക്കുമ്പോൾ ലൈംഗികത്തൊഴിലാളികളുടെ പേരും മേൽവിലാസവും രഹസ്യമായി സൂക്ഷിക്കാനും ആവശ്യപ്പെട്ടു.

Tags:    
News Summary - Provide ration card, voter ID, Aadhaar to sex workers says Supreme Court to Centre and states

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.