നവജാത ശിശുക്കള​ുടെ മരണം; കുടുംബങ്ങൾക്ക്​ എല്ലാ സഹായവും നൽകണമെന്ന്​ രാഹുൽ ഗാന്ധി

ന്യൂഡൽഹി: മഹാരാഷ്​ട്രയിലെ സർക്കാർ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ പത്തു നവജാത ശിശുക്കൾ മരിച്ച സംഭവത്തിൽ അനുശോചനം രേഖ​െപ്പടുത്തി കോ​ൺഗ്രസ്​ നേതാവ്​ ​രാഹ​ുൽ ഗാന്ധി. മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങൾക്ക്​ സാധ്യമായ എല്ലാ സഹായവും നൽകണമെന്ന്​ സംസ്​ഥാന സർക്കാറിനോട്​ അദ്ദേഹം അഭ്യർഥിച്ചു.

മഹാരാഷ്​ട്ര ഭണ്ഡാര ജില്ലയിലെ നവജാത ശിശുപരിചണ ​േകന്ദ്രത്തിലുണ്ടായ തീപിടിത്തത്തിൽ പത്തു കുഞ്ഞുങ്ങളാണ്​ മരിച്ചത്​. ഏഴോളം കുഞ്ഞുങ്ങളെ രക്ഷ​െപ്പടുത്തി. ഒരു മാസത്തിനും മൂന്നുമാസത്തിനും ഇടയിൽ പ്രായമായ കുഞ്ഞുങ്ങളാണ്​ അപകടത്തിൽപ്പെട്ടതെന്ന്​ ഡോക്​ടർ പറഞ്ഞു.

'മഹാരാഷ്​ട്രയിലെ ഭണ്ഡാര ജില്ല ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ കുഞ്ഞുങ്ങൾ മരിച്ചത്​ ദാരുണമാണ്​. കുഞ്ഞുങ്ങളെ നഷ്​ടമായ എല്ലാ കുടുംബങ്ങൾക്കും അനുശോചനം അറിയിക്കുന്നു. സാധ്യമായ എല്ലാ സഹായങ്ങളും മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങൾക്ക്​ നൽകണമെന്ന്​ മഹാരാഷ്​ട്ര സർക്കാറിനോട്​ അഭ്യർഥിക്കുന്നു' -രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു.

ഭണ്ഡാര ജില്ല ജനറൽ ആശുപത്രിയിൽ ശനിയാഴ്ച പുലർ​ച്ചയോടെയായിരുന്നു തീപിടിത്തം. മുംബൈയിൽനിന്ന്​ 900 കിലോമീറ്റർ അകലെയാണ്​ ആശുപത്രി. ശിവസേനയും എൻ.സി.പിയും കോൺഗ്രസും ചേർന്ന സഖ്യമാണ്​ മഹാരാഷ്​ട്ര ഭരിക്കുന്നത്​. 


Tags:    
News Summary - Provide assistance to those affected by Maharashtra fire Rahul to state govt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.