ബിഹാറിൽ തലവേർപെട്ട നിലയിൽ പെൺകുട്ടിയുടെ മൃതദേഹം; നാട്ടുകാർ പ്രതിഷേധത്തിൽ

പാട്​ന: ബിഹാറിൽ ശിരച്ഛേദം ചെയ്​ത നിലയിൽ 16 കാരിയുടെ മൃതദേഹം കണ്ടെത്തി. കുട്ടിയുടെ മുഖം ആസിഡ്​ ഒഴിച്ച്​ വികൃതമാ ക്കുകയും ചെയ്​തിരുന്നു. പാട്​നയിൽ നിന്ന്​ 111 കിലോമീറ്റർ അകലെ ഗയയിലാണ്​ സംഭവം. കുട്ടിയെ ബലാത്​സംഗം ചെയ്​ത്​ കെ ാന്നതാണെന്ന്​ കുടുംബം ആരോപിച്ചു. എന്നാൽ ദുരഭിമാനക്കൊലാണെന്ന്​ പൊലീസ്​ പറയുന്നു.

സംഭവത്തെ തുടർന്ന്​ പ ്രദേശത്ത്​ വൻ പ്രതിഷേധം നടക്കുകയാണ്​. കേസിൽ പൊലീസ്​ ഇഴഞ്ഞു നീങ്ങുകയാണെന്നും പ്രതികളെ ഉടൻ അറസ്​റ്റ്​ ചെയ്യണമ െന്നും ആവശ്യപ്പെട്ടാണ്​ പ്രതിഷേധം.

ഡിസംബർ 28നാണ്​ പെൺകുട്ടിയെ വീട്ടിൽ നിന്ന്​ കാണാതായത്​. ജനുവരി ആറിന്​ വീടിനു സമീപത്തു നിന്ന്​ അഴുകിയ നിലയിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി. പെൺകുട്ടിയെ കാണാതായ ഉടൻ പരാതി നൽകിയിട്ടുണ്ടെന്ന്​ കുടുംബവും നാലു ദിവസം കഴിഞ്ഞാണ്​ പരാതിപ്പെട്ടതെന്ന്​ പൊലീസും പറയുന്നു.

ദുരഭിമാനക്കൊലയാണെന്ന്​ പൊലീസ്​ ആരോപിക്കുന്നതായി കുടുംബം പറഞ്ഞു. പെൺകുട്ടി ഡിസംബർ 31ന്​ തിരികെ എത്തിയെന്ന്​ മാതാവും സഹോദരിമാരും പറഞ്ഞതായി ഗയയിലെ മുതിർന്ന പൊലീസ്​ ഉദ്യോഗസ്​ഥൻ രാജീവ്​ മിശ്ര വ്യക്​തമാക്കി. അന്ന്​ രാത്രി പത്തിന്​ കുട്ടിയുടെ പിതാവ്​ അവർക്കറിയുന്ന ഒരാളുടെ കൂടെ അവളെ പറഞ്ഞയച്ചു.

കുട്ടിയെ കൂട്ടിപ്പോയ ആളെ ​െപാലീസ്​ പിടികൂടിയിട്ടുണ്ട്​. എന്നാൽ കൊലപാതകത്തിൽ പങ്കുണ്ടെന്ന്​ ഇയാൾ സമ്മതിച്ചിട്ടില്ല. പ്രതികളെന്ന്​ സംശയിക്കുന്നവരുമായി ഇയാൾ ബന്ധപ്പെട്ടിട്ടുണ്ടെന്നാണ്​ ഫോൺ വിവരങ്ങൾ നൽകുന്ന സൂചന. പെൺകുട്ടി ബലാത്​സംഗമത്തിനിരയായോ ഇല്ലയോ എന്നറിയാനായി പോസ്​റ്റ്​ മോർട്ടം റിപ്പോർട്ടിന്​ കാത്തിരിക്കുകയാണെന്നും പൊലീസ്​ വ്യക്​തമാക്കി.

സംഭവത്തിൽ നീതിയുക്​തവും വേഗത്തിലുമുള്ള അന്വേഷണം ആവശ്യപ്പെട്ട്​ പ്രദേശവാസികൾ ചൊവ്വാഴ്​ചയും ബുധനാഴ്​ചയും മെഴുകുതിരി കൊളുത്തി മാർച്ച്​ നടത്തിയിരുന്നു.

Tags:    
News Summary - Protests In Bihar's Gaya After Teen Found Beheaded - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.