പൗരത്വഭേദഗതിയിൽ പ്രതിഷേധം; യു.പിയിൽ 15 വാഹനങ്ങൾക്ക്​ തീയിട്ടു

മൗ (യു.പി): പൗരത്വ ഭേദഗതി നിയമത്തിനെതിരെ കിഴക്കൻ യു.പിയിലെ മൗവിൽ യുവാക്കൾ നടത്തിയ പ്രതിഷേധം അക്രമാസക്​തമായി. ​െപാലീസ്​ വാഹനങ്ങൾ ഉൾപ്പെടെ 15ലേറെ വാഹനങ്ങൾക്ക്​ തീയിട്ടു. മൗവുവിലെ ദക്ഷിൺടോലയിലാണ്​ യുവാക്കളുടെ പ്രതിഷേധം അക്രമാസക്തമായത്​. സംഘത്തെ പിരിച്ചുവിടാൻ പൊലീസ്​ ആകാശത്തേക്ക്​ വെടിവെച്ചു. കണ്ണീർവാതകം പ്രയോഗിച്ചു. സ്​ഥിതി നിയന്ത്രണവിധേയമാണെന്ന്​ ലഖ്​​നൗ ഇൻസ്​പെക്​ടർ ജനറൽ പ്രവീൺ കുമാർ പറഞ്ഞു.

നിരോധനാജ്ഞ നിലനിന്നിരുന്ന പ്രദേശത്ത്​ പ്രതിഷേധ യോഗം ചേരാൻ ഏതാനും യുവാക്കൾ അപേക്ഷ തന്നിരുന്നെന്ന്​ മവു ജില്ല മജിസ്​ട്രേറ്റ്​ ഗ്യാൻ പ്രകാശ്​ പറഞ്ഞു. പെട്ടന്നാണ്​ ആളുകൾ കൂട്ടമായെത്തിയത്​. പൊലീസ്​ സ്​ഥലത്തെത്തി പ്രതിഷേധക്കാരെ നീക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ജനക്കൂട്ടം ദക്ഷിൺടോല പൊലീസ്​ സ്​റ്റേഷനുനേരെ കല്ലെറിഞ്ഞു. തുടർന്നാണ്​ ജനക്കൂട്ടം വാഹനങ്ങൾ തീവെച്ച്​ തുടങ്ങിയത്​.

പൊലീസ്​ സ്​റ്റേഷന്​ സമീപത്തെ മൂന്നോ നാലോ മോ​ട്ടോർ സൈക്കിളുകൾക്ക്​ തീയിട്ടിട്ടാണ്​ തുടക്കം. തുടർന്ന്​ അക്രമം വ്യാപിച്ചു. അക്രമികളെ സി.സി.ടി.വി ദൃശ്യങ്ങൾ വഴി തിരിച്ചറിഞ്ഞെന്ന്​ പൊലീസ്​ അറിയിച്ചു.

Tags:    
News Summary - protest against CAA; in UP -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.