Posted On
date_range Updated On
date_range പൗരത്വ ഭേദഗതിക്കെതിരെ എയിംസിലും പ്രതിഷേധം
ന്യൂഡൽഹി: പൗരത്വ ഭേദഗതി ബില്ലിനെ എതിർത്ത് തെരുവിലിറങ്ങിയ വിദ്യാർഥികൾക്കെതിരെ പൊലീസ് നടത്തിയ അതിക്രമത്തിൽ പ്രതിഷേധിച്ച് എയിംസ് സ്റ്റുഡൻറ്സ് യൂനിയൻ. ഡൽഹിയിലെ എയിംസിന് മുമ്പിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.
ഡൽഹിയിലെയും മറ്റ് ഭാഗങ്ങളിലെയും പൊലീസ് അതിക്രമങ്ങളെ അപലപിക്കുന്നതായി സ്റ്റുഡൻറ്സ് യൂണിയൻ വ്യക്തമാക്കി. പൗരത്വ നിയമ ഭേദഗതി എൻ.ആർ.സിയുമായി ചേർത്ത് രാജ്യവ്യാപകമായി നടപ്പാക്കുന്നത് ഒരു പ്രത്യേക ന്യൂനപക്ഷ വിഭാഗത്തിനെതിരെ നേരിട്ടുള്ള വിദ്വേഷ നടപടികൾക്ക് കാരണമാകുമെന്ന് വ്യക്തമാണെന്നും യൂനിയൻ പ്രസ്താവനയിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.