പെൺവാണിഭ സംഘത്തി​ന്റെ പിടിയിൽനിന്ന് രണ്ടു ഉസ്ബെക് വനിതകളെ രക്ഷിച്ച് മുംബൈ പൊലീസ്

മുംബൈ: അന്ധേരിയിലെ ഹോട്ടലിൽനിന്ന് പെൺവാണിഭ സംഘത്തെ മുംബൈ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. നാലുപേരെ അറസ്റ്റ് ചെയ്ത പൊലീസ്, പെൺവാണിഭ സംഘത്തിന്റെ പിടിയിൽനിന്ന് രണ്ടു ഉസ്ബെക്കിസ്ഥാൻ വനിതകളെ രക്ഷിച്ചു. ഇവരെ ഇന്ത്യയിലെത്തിച്ച് ഭീഷണിപ്പെടുത്തി സംഘത്തിന്റെ ഭാഗമാക്കുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. ഇന്ത്യക്കാരികളാണെന്ന് തെറ്റിദ്ധരിപ്പിക്കാൻ ഇവരുടെ പേരിൽ വ്യാജ ആധാർ കാർഡുകളുണ്ടാക്കിയതായും പൊലീസ് കണ്ടെത്തി.

പ്രതികൾ ഉസ്ബെക്ക് വനിതകളുടെ പാസ്പോർട്ടുകളും പിടിച്ചുവെച്ചിരുന്നു. അവ തിരിച്ചുനൽകണമെങ്കിൽ രണ്ടു ലക്ഷം രൂപ നൽകണമെന്ന് ആവശ്യപ്പെട്ടാണ് യുവതികളെ വേശ്യാവൃത്തിക്ക് നിർബന്ധിച്ചുകൊണ്ടിരുന്നത്. രഹസ്യ വിവരത്തെ തുടർന്നാണ് മുംബൈ ക്രൈംബ്രാഞ്ച് അധികൃതർ തിങ്കളാഴ്ച രാത്രി ഹോട്ടലിൽ പരിശോധന നടത്തിയത്. പത്തു വർഷം മുമ്പ് നഗരത്തിലെ പഞ്ചനക്ഷത്ര ഹോട്ടൽ കേന്ദ്രീകരിച്ച് നടത്തിയ പെൺവാണിഭക്കേസിൽ മൂന്നു പേരെ അറസ്റ്റ് ചെയ്ത പൊലീസ് അന്ന് ഒരു ഉസ്ബെക്ക് വനിതയെ രക്ഷപ്പെടുത്തിയിരുന്നു. 

Tags:    
News Summary - Prostitution racket busted, two Uzbek women rescued; 4 held

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.