പ്രവാചകൻ മുഹമ്മദ് മര്യാദ പുരുഷോത്തമൻ -പ്രകീർത്തനവുമായി ബിഹാർ വിദ്യാഭ്യാസ മന്ത്രി

പട്ന: മുഹമ്മദ് നബിയെ പ്രകീർത്തിച്ച് ബിഹാർ വിദ്യാഭ്യാസ മന്ത്രി ചന്ദ്രശേഖർ. പ്രവാചകൻ മുഹമ്മദ് മര്യാദ പുരുഷനായിരുന്നുവെന്നായിരുന്ന(ബഹുമതി അർഹിക്കുന്ന മഹദ് വ്യക്തി) ചന്ദ്രശേഖറിന്റെ പരാമർശം. ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് നടന്ന പരിപാടിക്കിടെയായിരുന്നു മന്ത്രിയുടെ പ്രവാചക പ്രകീർത്തനം.

''ലോകത്ത് തിൻമകൾ വർധിച്ചുവരികയാണ്. സത്യസന്ധത ഇല്ലാതായിരിക്കുന്നു. വഞ്ചനയുടെയും തിൻമകൾ ചെയ്യുന്നവരുടെയും എണ്ണം നാൾക്കുനാൾ വർധിക്കുകയാണ്. മധ്യേഷൻ മേഖലകളിൽ സത്യസന്ധതയുടെ പര്യായവുമായാണ് ദൈവം മര്യാദ പുരുഷോത്തമനായ മുഹമ്മദ് സാഹിബിനെ ഭൂമിയിലേക്കയച്ചത്.​''-എന്നായിരുന്നു മന്ത്രി പറഞ്ഞത്.

മര്യാദ പുരുഷോത്തമനായ ശ്രീരാമൻ ജാതിഘടനയിൽ സന്തുഷ്ടനായിരുന്നില്ല. ജാതിയിൽ കാര്യമില്ലെന്ന സന്ദേശം നൽകാനാണ് അദ്ദേഹം താഴ്ന്ന മാതാ സബ്രിയുടെ കൈയിൽ നിന്ന് പഴം വാങ്ങി കഴിച്ചത്. എന്നാൽ അദ്ദേഹത്തെ പിന്തുടരാൻ നമ്മൾ തയാറായില്ല.''-ചന്ദ്രശേഖർ പറഞ്ഞു. പരിപാടിയിൽ മന്ത്രിമാരായ ജിതേന്ദ്ര റായ്, സുരേന്ദ്ര റാം, മുഹമ്മദ് ഇസ്മായിൽ മൻസൂരി, മുൻ എം.എൽ.എ ഹിൽസ എന്നിവരും പ​ങ്കെടുത്തിരുന്നു.

അതേസമയം, ശ്രീകൃഷ്ണന്റെ മഹത്വം ഇടിച്ചുതാഴ്ത്താനാണ് മന്ത്രി ശ്രമിച്ചതെന്ന ആരോപണവുമായി ബി.ജെ.പി നേതാവ് നിഖിൽ ആനന്ദ് രംഗത്തുവന്നു. ആർ.ജെ.ഡിയുടെ രാഷ്ട്രീയത്തിന്റെ അവിഭാജ്യ ഘടകമാണ് ഈ നയം. ചന്ദ്രശേഖറിനോട് ഹിന്ദു സനാതന ധർമത്തോട് വിരോധം തോന്നുകയും മുഹമ്മദ് നബിയുടെ ദാർശനിക ചിന്തകൾ കൃഷ്ണനിൽകാണാൻ സാധിക്കുകയും ചെയ്യുന്നില്ല എങ്കിൽ മൗലാന തൊപ്പിയും ധരിച്ച് നമസ്കാരവും നിർവഹിച്ച് പാകിസ്താനി​േലക്ക് പോകുന്നതാണ് നല്ലതെന്നും ബി.ജെ.പി നേതാവ് വിമർശിച്ചു.

Tags:    
News Summary - Prophet Muhammad was ‘Maryada Purushottam’: Bihar Education Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.