അസദുദ്ദീൻ ഉവൈസി

പ്രവാചക നിന്ദ പ്രതിഷേധാർഹമാണോയെന്ന് നിങ്ങളുടെ സുഹൃത്ത് അബ്ബാസിനോട് ചോദിക്കൂ; പ്രധാനമന്ത്രിയോട് ഉവൈസി

ന്യൂഡൽഹി: പ്രവാചകൻ മുഹമ്മദ് നബിയെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ ബി.ജെ.പി നേതാവ് നൂപുർ ശർമ നടത്തിയ പരാമർശം പ്രതിഷേധാർഹമാണോ അല്ലയോ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്‍റെ ബാല്യകാല സുഹൃത്ത് അബ്ബാസിനോട് ചോദിക്കണമെന്ന് എ.ഐ.എം.ഐ.എം അധ്യക്ഷൻ അസദുദ്ദീൻ ഉവൈസി.

അമ്മ ഹീരാബെന്നിന്റെ ജന്മദിനത്തോടനുബന്ധിച്ച് മോദി പങ്കുവെച്ച കുറിപ്പിൽ തന്‍റെ ബാല്യകാല സുഹൃത്ത് അബ്ബാസിനെ കുറിച്ച് പരാമർശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഉവൈസിയുടെ പ്രതികരണം.

എട്ട് വർഷത്തിനു ശേഷമാണ് പ്രധാനമന്ത്രി തന്‍റെ സുഹൃത്തിനെ ഓർത്തത്. നിങ്ങൾക്ക് ഇങ്ങനെയൊരു സുഹൃത്ത് ഉണ്ടെന്ന് ഞങ്ങൾ അറിഞ്ഞതേയില്ല. നിങ്ങളുടെ സുഹൃത്ത് എവിടെയാണെങ്കിലും അദ്ദേഹത്തെ വിളിച്ച് ഉവൈസിയും മത നേതാക്കളും ഉന്നയിക്കുന്ന ആരോപണങ്ങൾ ശരിയാണോയെന്ന് ചോദിക്കണമെന്ന് ഞാൻ പ്രധാനമന്ത്രിയോട് അഭ്യർഥിക്കുന്നു- ഉവൈസി പറഞ്ഞു.

അബ്ബാസിന്‍റെ വിലാസം നൽകാൻ പ്രധാനമന്ത്രി തയാറായാൽ ഞാൻ തന്നെ അ​ദ്ദേഹത്തെ കണ്ടുപിടിച്ച് പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ നൂപുർ ശർമ നടത്തിയ ആരോപണങ്ങൾ ശരിയാണോയെന്ന് ചോദിക്കാം. അവരുടെ പ്രസ്താവന തെറ്റാണെന്ന് അദ്ദേഹം തീർച്ചയായും സമ്മതിക്കുമെന്നും ഉവൈസി കൂട്ടിച്ചേർത്തു.

Tags:    
News Summary - Ask your friend Abbas if blasphemy against the Prophet is objectionable; Owaisi to the Prime Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.