മെഡിക്കൽ, നിയമ, സാങ്കേതിക വിദ്യാഭ്യാസം മാതൃഭാഷയിലാക്കാൻ പ്രോത്സാഹിപ്പിക്കണം; സംസ്ഥാനങ്ങളോട് അമിത് ഷാ

അഹമ്മദാബാദ്: ഹിന്ദിയിലും പ്രാദേശിക ഭാഷകളിലും മെഡിക്കൽ, നിയമ, സാങ്കേതിക വിദ്യാഭ്യാസം നൽകുന്നത് സംസ്ഥാനങ്ങൾ പ്രോത്സാഹിപ്പിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇംഗ്ലീഷ് സംസാരിക്കാത്ത വിദ്യാർഥികളുടെ കഴിവ് രാജ്യത്തിനുവേണ്ടി ഉപയോഗപ്പെടുത്തുന്നതിന് ഇത് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

'മെഡിക്കൽ, നിയമ, സാങ്കേതിക വിദ്യാഭ്യാസം, ഇവ ഹിന്ദിയിലും പ്രാദേശിക ഭാഷകളിലും പഠിപ്പിക്കണം. ഈ മൂന്ന് വിഭാഗങ്ങളിലെ പാഠ്യവിഷയങ്ങൾ പ്രാദേശിക ഭാഷകളിൽ കൂടി ലഭ്യമാക്കുന്നതിന് സംസ്ഥാനങ്ങൾ നടപടി സ്വീകരിക്കണം' -അമിത് ഷാ പറഞ്ഞു.

ഹിന്ദിയിലും പ്രാദേശിക ഭാഷകളിലും വിദ്യാഭ്യാസം നൽകുന്നതിന്‍റെ പ്രധാന്യം ചൂണ്ടിക്കാട്ടിയ ഷാ ഇത് വിദ്യാർഥികളുടെ ചിന്തയെ വികസിപ്പിക്കുമെന്നും പുതിയ കണ്ടുപിടിത്തങ്ങളെയും ഗവേഷണത്തേയും പ്രോത്സാഹിപ്പിക്കുമെന്നും പറഞ്ഞു.

വിദ്യാർഥികൾ യഥാർഥ ചരിത്രം പഠിക്കണമെന്നും കേന്ദ്രത്തിലേയും സംസ്ഥാനങ്ങളിലേയും ബി.ജെ.പി സർക്കാറുകൾ രാജ്യത്തിന്‍റെ സ്വാതന്ത്ര്യത്തിനും പുരോഗതിക്കും വേണ്ടി പോരാടിയ വ്യക്തിത്വങ്ങളെ ഓർമിക്കുന്നതിനായി പരിപാടികൾ നടത്തുന്നുണ്ടെന്നും അമിത് ഷാ അഭിപ്രായപ്പെട്ടു.

Tags:    
News Summary - Promote Medical, Law Education In Mother Tongue: Amit Shah To States

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.