പ്രഫ. ദേബബ്രത ദാസ്, പ്രഫ. എസ്. സദഗോപൻ
ബംഗളൂരു: ഇൻറർനാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഇൻഫർമേഷൻ െടക്നോളജി ബാംഗ്ലൂരിെൻറ (െഎ.െഎ.െഎ.ടി ബി) പുതിയ ഡയറക്ടറായി പ്രഫ. ദേബബ്രത ദാസ്. തുടക്കകാലം മുതൽ സ്ഥാപനത്തെ നയിച്ച പ്രഫ. എസ്. സദഗോപൻ 22 വർഷത്തെ സേവനത്തിന് ശേഷം ജൂലൈ നാലിന് ചുമതല പുതിയ ഡയറക്ടർക്ക് കൈമാറി. 1999ലാണ് ബംഗളൂരു ഇലക്ട്രോണിക് സിറ്റിയിൽ െഎ.െഎ.െ.എ.ടി സ്ഥാപിതമായത്. കർണാടക സർക്കാറിെൻറ സാമ്പത്തിക സഹായത്തോടെ പ്രവർത്തിച്ച െഎ.െഎ.ടി കൽപിത സർവകലാശാലയായണ് പ്രവർത്തിക്കുന്നത്
െഎ.െഎ.ടി കാൺപൂർ, െഎ.െഎ.എം ബാംഗ്ലൂർ, െഎ.െഎ.ടി മദ്രാസ്, െഎ.െഎ.ടി ബാംഗ്ലൂർ എന്നിവിടങ്ങളിലായി കാൽനൂറ്റാണ്ടു കാലത്തെ അധ്യാപന പരിചയവുമായാണ് സദഗോപൻ പടിയിറങ്ങുന്നത്. മ്യാൻമറിലെ മന്ദാലയയിൽ കേന്ദ്ര വിദേശ കാര്യവകുപ്പിന് കീഴിൽ മ്യാൻമർ ഇൻറർനാഷനൽ ഇൻസ്റ്റിറ്റ്യുട്ട് ഒാഫ് ഇൻഫർമേഷൻ ടെക്നോളജി സ്ഥാപിക്കുന്നതിന് േനതൃത്വം വഹിക്കാൻ ചുമതലെപ്പടുത്തിയത് പ്രഫ. എസ്. സദഗോപനെയായിരുന്നു. രാജ്യത്തെ ഉന്നത പ്രഫഷനൽ വിദ്യാഭ്യാസ രംഗത്ത് ഒരു സ്ഥാപനത്തിെൻറ മേധാവിയായി ദീർഘകാലം സേവനമനുഷ്ഠിച്ചെന്ന പ്രത്യേകതയും അദ്ദേഹത്തിന് അവകാശപ്പെട്ടതാണ്.
പുതിയ ഡയറക്ടറായ പ്രഫ. ദേബബ്രത ദാസ്, 2002ലാണ് ബാംഗ്ലൂർ െഎ.െഎ.െഎ.ടിയിൽ അസി. പ്രഫസറായി പ്രവേശിച്ചത്. 2014 മുതൽ 2017 വരെ അക്കാദമിക്സ്, റിസർച്ച് ആൻഡ് ഡെവലപ്മെൻറ്സ് ഡീൻ ആയിരുന്നു. നേരത്തെ െഎ.െഎ.ടി ഖരക്പൂർ, യു.എസ് ന്യൂജഴ്സിയിലെ കിരാന നെറ്റ്വർക്ക് എന്നിവിടങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.