മഹാരാഷ്​ട്രയിൽ ഡിസംബറിന്​ മുമ്പ്​ സർക്കാർ രൂപീകരിക്കും -സഞ്​ജയ്​ റാവുത്ത്​

മുംബൈ: മഹാരാഷ്​ട്രയിലെ രാഷ്​ട്രീയ പ്രതിസന്ധികൾ നീങ്ങികൊണ്ടിരിക്കുകയാണെന്നും അടുത്ത ഒരാഴ്​ചക്കുള്ളിൽ സർക ്കാർ രൂപവത്​കരണത്തിൽ തീരുമാനമാകുമെന്നും ശിവസേന വക്താവ്​ സഞ്​ജയ്​ റാവുത്ത്​. 5-6 ദിവസത്തിനുള്ളിൽ സർക്കാർ രൂപീകരത്തിനുള്ള ചർച്ചകൾ പൂർത്തിയാകും. ഡിസംബർ മാസത്തിന്​ മു​േമ്പ മഹാരാഷ്​ട്രയിൽ കരുത്തുറ്റ സർക്കാർ അധികാരത്തിലെത്തുമെന്നും റാവുത്ത്​ പറഞ്ഞു.

എൻ.സി.പി നേതാവ്​ ശരദ്​ പവാർ ഇന്ന്​ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്​ച നടത്തുന്നുണ്ട്​. വ്യാഴാഴ്​ച 12 മണിയോടെ മഹാരാഷ്​ട്രയിലെ സർക്കാറി​​​​െൻറ ചിത്രം വ്യക്തമാകും. എല്ലാ തടസങ്ങളും മാറാൻ പോവുകയാണെന്നും സഞ്​ജയ്​ റാവുത്ത്​ കൂട്ടിച്ചേർത്ത​ു.

ശരദ്​ പവാർ -മോദി കൂടിക്കാഴ്​ചയിൽ കാർഷിക മേഖലയി​െല പ്രശ്​നങ്ങളും ചർച്ചയാകും. മഹാരാഷ്​ട്രയിലെ എല്ലാ എം.പിമാരും പ്രധാനമന്ത്രിയെ കണ്ട്​ സംസ്ഥാനത്തെ കർഷകരുടെ പ്രശ്​നങ്ങൾ ഉന്നയിക്കും. കർഷകർക്ക് കഴിയാവുന്ന എല്ലാവിധ സഹായവും കേന്ദ്രസർക്കാർ ഉറപ്പുവരുത്തു​മെന്നാണ്​ പ്രതീക്ഷയെന്നും സഞ്​ജയ്​ റാവുത്ത്​ പറഞ്ഞു.

Tags:    
News Summary - The process to form the government will complete before December - Sanjay Raut- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.