പിതാവ്​ ഒരു പള്ളിയിൽ പാടിയിരുന്നു; അതി​നാൽ ഇസ്​ലാമിനെ അടുത്തറിയാമെന്ന്​ പ്രിയങ്ക ചോപ്ര


മുംബൈ: ​േബാളിവുഡിൽനിന്ന്​ ഹോളിവുഡിലേക്കും അതുവഴി ലോകപ്രശസ്​തിയിലേക്കും വളർന്ന നടി പ്രിയങ്കക്ക്​ വിവാദങ്ങളും കുടപ്പിറപ്പാണ്​. ബ്രിട്ടനിലെങ്ങും പ്രശ്​നങ്ങൾ സൃഷ്​ടിച്ച്​​ രാജകുടുംബ പദവി 'രാജിവെച്ച' ഹാരി രാജകുമാരനും പത്​നി മെഗനും തമ്മിലെ അഭിമുഖത്തിനു ശേഷം യു.എസ്​ ടോക്​ഷോ അവതാരിക ഓപ്​റ വിൻഫ്രിയുടെ അടുത്ത അഭിമുഖത്തിൽ നായികയായി പ്രിയങ്ക എത്തു​േമ്പാൾ വിശേഷിച്ചും.

അഭിമുഖത്തിൽ നടിയുടെ ഒരു വാക്യമാണ്​ ഇത്തവണ രാജ്യത്ത്​ കൊടുങ്കാറ്റായത്​. ''എന്‍റെ പിതാവ്​ ഒരു മസ്​ജിദിൽ പാടാറുണ്ടായിരുന്നു. അതിനാൽ ഇസ്​ലാമിനെ കുറിച്ച്​ ഞാൻ ബോധ്യമുള്ളവരായിരുന്നു''- എന്നായിരുന്നു വാക്യം. തൊട്ടുപിറകെ ട്രോളന്മാർക്ക്​ പൂക്കാലം പിറ​ന്ന അവസരമായിരുന്നു. കളിയാക്കിയും പരിഹസിച്ചും പലരും സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞപ്പോൾ അവരുടെ പരാമർശം പൂർണമായി നൽകി ആരാധകർ അതിന്​ ന്യായം കണ്ടെത്തി. s''പരസ്​പരം ചേർന്നുനിൽക്കുന്ന മതങ്ങൾ പലത്​ നമുക്കുള്ളതിനാൽ, അവ ഒന്നിച്ച്​ രാജ്യത്ത്​ ജീവിക്കുകയും ചെയ്യുന്നു. ഞാൻ വളർന്നത്​ ഒരു കോൺവെന്‍റ്​ സ്​കൂളിലാണ്​. എനിക്ക്​ ക്രിസ്റ്റ്യാനിറ്റിയെ അറിയാം. എന്‍റെ പിതാവ്​ ഒരു മസ്​ജിദിൽ പാട്ടുപാടാറുണ്ടായിരുന്നു. അതിനാൽ, ഇസ്​ലാമിനെയും അറിയാം. ഞാൻ ജനിച്ചുവളർന്നത്​ ഒരു ഹിന്ദുകുടുംബത്തിലാണ്​. അതിനാൽ എനിക്ക്​ അതും അറിയാം. ആത്​മീയത ഇന്ത്യൻ ജീവിതത്തിൽ വലിയ പങ്കു വഹിക്കുന്നുണ്ട്​. അതിനെ അവഗണിക്കുക വയ്യ''- എന്നായിരുന്നു പ്രിയങ്കയുടെ വർത്തമാനം.

മസ്​ജിദിനു പകരം ദർഗയിലാകാം പിതാവ്​ പാട്ടുപാടിയിരുന്നതെന്നും മസ്​ജിദിൽ പാട്ടുപാടുന്ന ശീലം ​ഇല്ലെന്നും ചിലർ തിരുത്തി. ഞാൻ ഒരു ഹിന്ദുവാണെന്നും എന്‍റെ വീട്ടിൽ ക്ഷേത്രമുണ്ടെന്നും അഭിമുഖത്തിൽ പ്രിയങ്ക പറയുന്നുണ്ട്​.

വ്യക്​തിഗത ജീവിതം, 'അൺഫിനിഷ്​ഡ്​' എന്ന ഓർമപുസ്​തകം തുടങ്ങി പല വിഷയങ്ങളെ കുറിച്ചും ഓപ്​റ താരവുമായി സംസാരിക്കുന്നുണ്ട്​. തന്നിൽ ആത്​മീയത വളരുന്നുണ്ടോ എന്ന ചോദ്യത്തിന്​ ഇന്ത്യയിൽ അതത്ര ബുദ്ധിമുട്ടുള്ള കാര്യമല്ലെന്നായിരുന്നു മറുപടി.

Tags:    
News Summary - Priyanka Chopra Says She's 'Aware of Islam' as Father 'Sang in Mosque', Twitter Asks 'Which Mosque?'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.