ടി.ആർ.പി അഴിമതി കേസ്​: റിപബ്ലിക്​ ടി.വിയുടെ സി.ഒ.ഒ പ്രിയ മുഖർജിക്ക്​ ട്രാൻസിറ്റ്​ ജാമ്യം

ബംഗളൂരു: ടി.ആർ.പി അഴിമതിക്കേസിൽ റിപബ്ലിക്​ ടി.വി ചീഫ്​ ഒാപറേറ്റിങ്​ ഒാഫിസർ (സി.ഒ.ഒ) പ്രിയ മുഖർജിക്ക്​ കർണാടക ഹൈ​േകാടതി ട്രാൻസിറ്റ്​ ജാമ്യം അനുവദിച്ചു. മുംബൈ പൊലീസ്​ രജിസ്​റ്റർ ചെയ്​ത കേസിൽ ബംഗളൂരുവിൽവെച്ച്​ ഇവരെ ചോദ്യം ചെയ്യാനിരി​ക്കെയാണ്​ ജാമ്യം. 20 ദിവസത്തേക്ക്​ ജാമ്യം അനുവദിച്ച ഹൈകോടതി ജഡ്​ജി എച്ച്​.പി. സന്ദേശ്​, മറ്റ്​ ഇളവുകൾക്കായി മുംബൈ ​ൈഹകോടതിയെ സമീപിക്കണമെന്ന്​ ഉത്തരവിൽ വ്യക്തമാക്കി. നേരത്തെ രണ്ടു തവണ പ്രിയ മുഖർജി മുംബൈ പൊലീസിന്​ മുന്നിൽ ചോദ്യം ചെയ്യലിന്​ ഹാജരായിരുന്നു. ഇതിനിടെ റിപബ്ലിക്​ ടി.വി ഉടമകളായ എ.ആർ.ജി ഒൗട്ട്​ലെയർ അസി. വൈസ്​ പ്രസിഡൻറ്​ ഘനശ്യാം സിങ്ങിനെ ചോദ്യം ചെയ്​തതിൽനിന്ന്​ പ്രിയ മുഖർജിക്കെതിരായ മൊഴി അന്വേഷണ സംഘത്തിന്​ ലഭിച്ചിരുന്നു. ഇരുവരും തമ്മിലുള്ള മൊബൈൽ ചാറ്റ്​ വിവരങ്ങൾ പ്രിയ ഡിലീറ്റ്​ ചെയ്​തതായാണ്​ വിവരം. ഇതുസംബന്ധിച്ച്​ ഇവരെ വീണ്ടും ചോദ്യം ചെയ്യാനായിരുന്നു മുംബൈ പൊലീസി​െൻറ തീരുമാനം.

കുടുംബാംഗങ്ങളെ കാണാൻ കർണാടകയിലെത്തിയ പ്രിയയോട്​ ​ ബംഗളൂരുവിലെ പൊലീസ്​ സ്​റ്റേഷനിൽ ചോദ്യം ചെയ്യലിന്​ ഹാജരാവാൻ സമൻസ്​ നൽകി. ഇതോടെ ഹരജിക്കാരി ട്രാൻസിറ്റ്​ ജാമ്യത്തിനായി കർണാടക ​ൈഹകോടതിയെ സമീപിക്കുകയായിരുന്നു. ​ അന്വേഷണവുമായി സഹകരിക്കാൻ തയാറാണെന്ന്​ കോടതിയെ അറിയിച്ച പ്രിയ മുഖർജി, മുംബൈ പൊലീസ്​ കമീഷണറുടെ മാധ്യമ പ്രസ്​താവനയുടെ അടിസ്​ഥാനത്തിൽ തെറ്റായാണ്​ റിപബ്ലിക്​ ടി.വി ജീവനക്കാരെ കേസിലുൾപ്പെടുത്തിയിരിക്കുന്നതെന്ന്​ വാദിച്ചു.

എന്നാൽ, ഹരജിക്കാരിക്ക്​ ജാമ്യം അനുവദിക്കരുതെന്ന്​ വാദിച്ച പ്രോസിക്യൂഷൻ ബോ​ംബെ ഹൈകോടതിയിൽ സമർപ്പിച്ച റിട്ട്​ ഹരജി അതേപടി പകർത്തിയാണ്​ കർണാടക ഹൈകോടതിയിലും സമർപ്പിച്ചതെന്ന്​ ചൂണ്ടിക്കാട്ടി. പ്രിയ മുഖർജി ചാറ്റ്​ വിവരങ്ങൾ ഡിലീറ്റ്​ ചെയ്​തത്​ ദുരൂഹമാണെന്ന്​ ​പ്രോസിക്യൂഷൻ ഉന്നയിച്ചപ്പോൾ താൻ എല്ലാ ജീവനക്കാരുമായും ചാറ്റ്​ ചെയ്യാറുണ്ടെന്നും എന്നാൽ, അവ ഡിലീറ്റ്​ ചെയ്യുന്ന സ്വഭാവം തനിക്കുണ്ടെന്നുമായിരുന്നു അവരുടെ മറുപടി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.