മുംബൈ: 2019 ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി ജയിക്കുകയാണെങ്കിൽ പിന്നീട് ഇന്ത്യയിൽ തെരഞ്ഞെടുപ്പ് ഉണ്ടാവില്ലെന്ന് കോൺഗ്രസ് നേതാവും മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയുമായ പൃഥ്വിരാജ് ചവാൻ പറഞ്ഞു.
പാർലമെൻറിെൻറ ഇരുസഭകളിലും ഭൂരിപക്ഷം ലഭിക്കുകയാണെങ്കിൽ ബി.ജെ.പി ഭരണഘടന തിരുത്തിയെഴുതും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേത് തികഞ്ഞ സ്വേച്ഛാധിപത്യ ഭരണമാണ്. ആർ.എസ്.എസിൽനിന്ന് പ്രചോദനമുൾക്കൊണ്ടാണ് അദ്ദേഹമിത് നടപ്പാക്കുന്നത്. നീതിന്യായ വ്യവസ്ഥക്ക് മോദി ഭരണകൂടം ഒരു വിലയും കൽപിക്കുന്നില്ല -അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.