ക്ലാസ് മുറികളിലെ ചുമരിൽ ചാണകം തേച്ച് കോളജ് പ്രിൻസിപ്പൽ; ഗവേഷണത്തിന്‍റെ ഭാഗമെന്ന് VIDEO

ന്യൂഡൽഹി: ക്ലാസ് മുറികളിലെ ചുമരുകളിൽ ചാണകം തേച്ച് കോളജ് പ്രിൻസിപ്പൽ. ചൂട് കുറയ്ക്കാനുള്ള ഗവേഷണത്തിന്‍റെ ഭാഗമായാണ് പ്രവൃത്തിയെന്നാണ് വിശദീകരണം. ഡൽഹി സർവകലാശാലയിലെ ലക്ഷ്മിഭായ് കോളേജിലാണ് സംഭവം നടന്നത്. പ്രിൻസിപ്പൽ പ്രത്യുഷ് വത്സല ചാണകം ചുമരിൽ തേക്കുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നു.

ജീവനക്കാരന്‍റെ സഹായത്തോടെ കസേരയിൽ കയറി ചാണകം തേക്കുന്ന വത്സലയാണ് ദൃശ്യങ്ങളിലുള്ളത്. വീഡിയോ പ്രിൻസിപ്പൽ തന്നെ കോളജ് ഫാക്വൽറ്റി ഗ്രൂപ്പിൽ ഷെയർ ചെയ്തു. ചൂടുമായി ബന്ധപ്പെട്ട പരാതികൾക്ക് ഒരു നാടൻ പരിഹാരമാണിതെന്നാണ് അവകാശവാദം. ഇവിടെ ക്ലാസുകൾ നടത്തുന്നവർക്ക് ഉടൻ ഈ മുറികൾ പുതിയ രൂപത്തിൽ ലഭിക്കുമെന്നും അധ്യാപന അനുഭവം കൂടുതൽ സുഖകരമാക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്ന് അവർ ഗ്രൂപ്പിൽ കുറിക്കുകയും ചെയ്തു.

ഇതേക്കുറിച്ച് പ്രതികരണമാരാഞ്ഞ മാധ്യമപ്രവർത്തകരോട്, ഇത് ഫാക്ക്വൽറ്റിയുടെ ഗവേഷണ നിർദ്ദേശത്തിന്‍റെ ഭാഗമാണെന്നും പരമ്പരാഗത ഇന്ത്യൻ അറിവ് ഉപയോഗിച്ചുള്ള താപ സമ്മർദ്ദ നിയന്ത്രണ പഠനമാണെന്നുമാണ് വത്സല വിശദീകരിച്ചത്.

അശോക് വിഹാറിൽ 1965ലാണ് കോളജ് സ്ഥാപിച്ചത്. ഡൽഹി സർക്കാറിന്‍റെ നിയന്ത്രണത്തിലാണ് കോളജ്.

Tags:    
News Summary - principal of DU college plasters cow dung on classroom wall

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.