ന്യൂഡൽഹി: ഡൽഹി സ്ഫോടനത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രണ്ട് ദിവസത്തെ ഭൂട്ടാൻ സന്ദർശനം കഴിഞ്ഞ് തിരികെ എത്തിയതായിരുന്നു അദ്ദേഹം. പരിക്കേറ്റവർ ചികിത്സയിൽ കഴിയുന്ന എൽ.എൻ.ജി.പി ആശുപത്രിയിലെത്തിയ മോദി അവരുടെ ആരോഗ്യ സ്ഥിതിയും ചികിത്സയും സംബന്ധിച്ച് ഡോക്ടർമാരുമായി സംസാരിച്ചു.
തിങ്കളാഴ്ച ലാൽക്വില മെട്രോ സ്റ്റേഷന് സമീപം ബോംബ് പെട്ടിത്തെറിച്ച് 13 പേർക്കാണ് ജീവൻ നഷ്ടമായത്. ചികിത്സയിലുള്ളവർക്ക് ചെവി, കരളുൾപ്പെടുന്ന ആന്തിരകാവയവങ്ങൾക്ക് ഗുരുതര പരിക്കേറ്റു.
ആക്രമണത്തിൽ പ്രതി എന്ന് കരുതുന്ന പൊട്ടിത്തെറിച്ച കാർ ഓടിച്ചിരുന്ന ഡോക്ടർ ഉമർ ഉൻ നബിയുടെ മാതാവിന്‍റെ ഡി.എൻ.എ സാമ്പിൾ ഫോറൻസിക് ലബോറട്ടറി ശേഖരിച്ചു. എൻ.ഐ.എ സ്ഫോടനത്തിൽ വിശദമായ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. സ്ഫോടനത്തെക്കുറിച്ച് ചർച്ച ചെയ്യുന്നതിന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ സുരക്ഷ കാബിനറ്റ് കമിറ്റി നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.