പാർലമെന്‍റിലെ പുതുമുഖങ്ങൾക്ക് സംസാരിക്കാൻ അവസരം നൽകണം; എം.പിമാരോട് പ്രധാനമന്ത്രി

ന്യൂഡൽഹി: പാർലമെന്‍റിന്‍റെ ശീതകാല സമ്മേളനത്തിൽ പുതിയ അംഗങ്ങൾക്ക് സംസാരിക്കാൻ കൂടുതൽ അവസരം നൽകണമെന്ന് എം.പിമാരോട് അഭ്യർഥിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയെ പുരോഗതിയുടെ പുതിയ ഉയരങ്ങളിലേക്ക് എത്തിക്കുന്നതിനായുള്ള സുപ്രധാന തീരുമാനങ്ങൾ ശീതകാല സമ്മേളനത്തിലെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. പാർലമെന്‍റ് സമ്മേളനത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പലപ്പോഴും പാർലമെന്‍റ് സമ്മേളനങ്ങൾ തടസപ്പെടുന്നതിനാൽ സഭയിൽ നിന്ന് തങ്ങൾക്കൊന്നും പഠിക്കാൻ കഴിന്നില്ലന്ന് യുവ എം.പിമാർ പരാതിപ്പെടുന്നു. ഇത് ജനാധിപത്യത്തിന്‍റെ സർവകലാശാലയാണ്. എന്നാൽ യുവ എം.പിമാർക്ക് സംസാരിക്കാനുള്ള അവസരം നഷ്ടപ്പെടുന്നു. പാർലമെന്‍റിലെ പുതുമുഖങ്ങൾക്ക് അവരുടെ ഭാവിക്കും അതുപോലെതന്നെ ജനാധിപത്യത്തിന്‍റെ ഭാവിക്കും വേണ്ടി സംസാരിക്കാൻ കൂടുതൽ സമയം നൽകണമെന്ന് എല്ലാ പാർട്ടി നേതാക്കളോടും ഞാൻ അഭ്യർഥിക്കുന്നു. -പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.

ശീതകാലസമ്മേളനത്തിന് വളരെ പ്രാധാന്യമുണ്ടെന്നും ഇന്ത്യക്ക് ജി20 അധ്യക്ഷസ്ഥാനം ലഭിച്ച വേളയിലാണ് പാർലമെന്‍റ് സമ്മേളനം ചേരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബുധനാഴ്ച ആരംഭിക്കുന്ന പാർലമെന്‍റിന്‍റെ ശീതകാല സമ്മേളനം ഡിസംബർ 29ന് അവസാനിക്കും. ആകെ 17സിറ്റിങുകളാണുണ്ടാവുക. സമ്മേളനത്തിൽ 25 ബില്ലുകൾ അവതരിപ്പിക്കാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നുവെന്നാണ് റിപ്പോർട്ട്.  

Tags:    
News Summary - Prime Minister urged all floor leaders to give more opportunities to young members of Parliament

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.