Posted On
date_range Updated On
date_range മൂന്നാം തവണയും മോദി പ്രധാനമന്ത്രിയാവുമെന്ന് അസം മുഖ്യമന്ത്രി
ന്യൂഡൽഹി: തുടർച്ചയായ മൂന്നാം തവണയും നരേന്ദ്ര മോദി രാജ്യത്തിന്‍റെ പ്രധാനമന്ത്രിയാവുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. നരേന്ദ്രമോദിയാണ് ബി.ജെ.പിയുടെ ഏക പ്രധാനമന്ത്രി സ്ഥാനാർഥിയെന്നും അദ്ദേഹം പറഞ്ഞു.
'ആർക്കും പ്രധാനമന്ത്രി സ്ഥാനാർഥിയാവാം, എന്നാൽ വെള്ളി, വെങ്കല മെഡലുകൾ ആർക്കാണ് ലഭിക്കുക എന്നതാണ് എന്‍റെ ചിന്ത. ജനങ്ങളുടെ അനുഗ്രഹത്തോടെ മോദി വീണ്ടും അധികാരത്തിലെത്തും' - ബിശ്വ ശർമ പറഞ്ഞു.
ആർ.എസ്.എസും ബി.ജെ.പിയും തന്‍റെ ഗുരുവാണെന്ന രാഹുൽ ഗാന്ധിയുടെ പരാമർശത്തെക്കുറിച്ചുള്ള ചോദ്യത്തിന് രാഹുൽ ഗാന്ധിക്ക് അങ്ങനെയാണ് തോന്നുന്നതെങ്കിൽ അദ്ദേഹം നാഗ്പൂരിലെ ആർ.എസ്.എസ് ആസ്ഥാനം സന്ദർശിക്കണമെന്നും ഭാരത് മാതായുടെ കൊടിക്കു മുന്നിൽ തലകുനിക്കുകയും ഗുരുദക്ഷിണ സമർപ്പിക്കുകയും വേണമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.