ന്യൂഡൽഹി: വെള്ളിയാഴ്ച ഉച്ചക്ക് രണ്ടരയോടെ എട്ട് എംപിമാർക്ക് പ്രധാനമന്ത്രിയുടെ ഫോൺ കോൾ ലഭിച്ചു. ‘എന്റെയൊപ്പം വരു, എനിക്ക് നിങ്ങൾക്ക് ഒരു ശിക്ഷ തരാനുണ്ട്’– ഇതായിരുന്നു പ്രധാനമന്ത്രിയുടെ സന്ദേശം.
പാർലമെന്റിലെ ക്യാന്റീനിൽ നിന്നും ഭക്ഷണം കഴിക്കാനാണ് എട്ട് എംപിമാരെ നരേന്ദ്ര മോദി ക്ഷണിച്ചത്. എൻ.കെ.പ്രേമചന്ദ്രൻ എം.പി ഉൾപ്പെടെയുള്ള എട്ട് പേരെയാണ് ക്ഷണിച്ചത്. 45 മിനിറ്റോളം പ്രധാനമന്ത്രിയും എംപിമാരും ഒന്നിച്ച് സമയം ചെലവഴിച്ചു.
ബി.എസ്.പി എം.പി റിതേഷ് പാണ്ഡേ, ബി.ജെ.പിയുടെ എം.പിമാരായ ഹീന ഗവിത്, എസ്.ഫാൻഗ്നോൺ കൊന്യാക്, ജംയാങ് സെറിംഗ് നംഗ്യാൽ, കേന്ദ്രമന്ത്രി എൽ.മുരുകൻ, ടി.ഡി.പിയുടെ റാംമോഹൻ നായിഡു, ബി.ജെ.ഡിയുടെ സസ്മിത് പാത്ര, ആർ.എസ്.പിയുടെ എൻ.കെ.പ്രേമചന്ദ്രൻ എന്നിവരായിരുന്നു ക്ഷണിക്കപ്പെട്ടവർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.