Posted On
date_range Updated On
date_range നരേന്ദ്ര മോദിക്ക് സോൾ സമാധാനപുരസ്കാരം
ന്യൂഡല്‍ഹി: 2018ലെ സോള്‍ സമാധാന പുരസ്കാരം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്. സാമ്പത്തിക നിലപാടിലൂടെ ലോക സമാധാനത്തിനു നല്കിയ സംഭാവന പരിഗണിച്ചാണ് പുരസ്കാരം.
‘മോദിനോമിക്സി’ലൂടെ ഇന്ത്യൻ സാമ്പത്തിക വളര്‍ച്ചക്കും ലോക സമാധാനത്തിനും നല്കിയ സംഭാവന ലോകം അംഗീകരിച്ചതായി വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാര്‍ ട്വിറ്ററില്‍ കുറിച്ചു. മോദിയുടെ അഴിമതിവിരുദ്ധ പ്രവര്‍ത്തനത്തെയും നോട്ടുനിരോധനത്തെയും പുരസ്കാര സമിതി പ്രശംസിച്ചു.
മുന്‍ യു.എൻ സെക്രട്ടറി ജനറല്‍ കോഫി അന്നാന്, ജര്‍മന്‍ ചാന്‍സലര്‍ അംഗല മെർകല്‍ തുടങ്ങിയവരാണ് മുമ്പ് പുരസ്കാരം ലഭിച്ച പ്രമുഖര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.