രണ്ടാം തരംഗം കൊടുങ്കാറ്റ്​​ പോലെ; പക്ഷെ നമ്മൾ അതിജീവിക്കും ​-പ്രധാനമന്ത്രി

ന്യൂഡൽഹി: കോവിഡ്​ രണ്ടാം തരംഗം കൊടുങ്കാറ്റ്​ പോലെയെന്ന്​ പ്രധാനമന്ത്രി. കോവിഡ്​ വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ രാജ്യത്തെ അഭിസ​ംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യം അഭിമുഖീകരിക്കുന്ന വെല്ലുവിളി വലുതാണ്​.പക്ഷെ നമ്മൾ മറികടക്കും. കോവിഡിനെതിരെ രാജ്യം വലിയ പോരാട്ടത്തിലാണ്​. 

നിലവിൽ രാജ്യത്ത്​ ഓക്​സിജൻ ക്ഷാമം ഉണ്ട്​. അതെ സമയം ഒാക്​സിജന്‍റെ ആവശ്യകത വർദ്ധിച്ചു. അത്​ പരിഹരിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്​.  ഓക്​സിജന്‍റെയും മരുന്നിൻെയും വിതരണം വർദ്ധിപ്പിക്കാൻ സർക്കാറും സ്വകാര്യമേഖലയിലുള്ളവരും സംസ്ഥാനങ്ങളും ഒരുമിച്ചുള്ള പ്രവർത്തനത്തിലാണ്​.

12 കോടി ഡോസ്​ വാക്​സിൻ ഇതുവരെ നൽകിക്കഴിഞ്ഞു. ഏറ്റവും വില കുറഞ്ഞ വാക്​സിൻ നൽകുന്നത്​ ഇന്ത്യയാണ്​. തദ്ദേശീയമായി രണ്ട്​ വാക്​സിൻ നമ്മൾ നിർമിച്ചു.സർക്കാർ ആശുപത്രിവഴി വാക്​സിൻ വിതരണം നൽകുന്നതിന്‍റെ ഗുണം സാധാരണക്കാർക്ക്​ ലഭിച്ചു.

ഡോക്​ടർമാരും,നഴ്​സുമാരും, ​പൊലീസും,ആംബുലൻസ്​ ഡ്രൈവർമാരും എല്ലാവരും കോവിഡിനെതിരായുള്ള പോരാട്ടത്തിലാണ്​. രാത്രിയും പകലും കോവിഡിനെതിരായുള്ള പോരാട്ടത്തിലാണ്​ രാജ്യം. കോവിഡിനെതിരെ പോരാട്ടം നടത്തുന്ന എല്ലാവരെയും അഭിനന്ദിക്കുന്നതായി അദ്ദേഹം പറഞ്ഞു. അവർ ജീവനും കുടുംബവും മറന്നാണ്​ സേവനം ചെയ്യുന്നത്​. 


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.