വാരാണസി: രാജ്യത്ത് കോവിഡ് 19 ബാധ പടരുന്ന സാഹചര്യത്തിൽ ബോധവൽക്കരണത്തിൻെറ ഭാഗമായി വാരാണസിയിലെ ക്ഷേത്രത്തി ലെ പ്രതിഷ്ഠക്കും മാസ്ക് ധരിപ്പിച്ചു. വിഗ്രഹത്തെ തൊടരുതെന്ന നിർദേശവും മാസ്ക് ധരിപ്പിച്ചശേഷം നൽകി.
കൊറോണ വൈറസ് ബോധവൽക്കരണത്തിൻെറ ഭാഗമായാണ് വിശ്വനാഥ വിഗ്രഹത്തിന് മാസ്ക് ധരിപ്പിച്ചത്. വിഗ്രഹത്തിന് വസ്ത്രം ധരിപ്പിക്കാറുണ്ട്. ചൂടുകൂടുേമ്പാൾ എ.സിയോ ഫാനോ ഘടിപ്പിക്കും. അതുപോലെ തന്നെയാണ് മാസ്ക് ധരിപ്പിച്ചതെന്ന് േക്ഷത്ര പൂജാരി കൃഷ്ണ ആനന്ദ് പാണ്ഡെ പറഞ്ഞു.
രോഗ ബാധയുള്ളവർ വിഗ്രഹത്തിൽ സ്പർശിച്ചാൽ വൈറസ് മറ്റുള്ളവരിലേക്കും പടരും. അതിനാലാണ് വിഗ്രഹത്തിൽ സ്പർശിക്കരുതെന്ന നിർദേശം നൽകിയതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞദിവസം വിശ്വാസികളും പൂജാരിമാരും മാസ്ക് ധരിച്ചാണ് പ്രാർഥനകളിലും മറ്റും പങ്കെടുത്തത്.
LATEST VIDEO
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.