പാകിസ്​താന്​ മേൽ സമ്മർദ്ദം; തീവ്രവാദത്തിനെതിരെ നടപടിയെടുക്കാതിരിക്കാനാവില്ല -ബിപിൻ റാവത്ത്​

ന്യൂഡൽഹി: എഫ്​.എ.ടി.എഫ്​ പാകിസ്​താന്​ അന്ത്യശാസനം നൽകിയ സംഭവത്തിൽ പ്രതികരണവുമായി കരസേന മേധാവി ബിപിൻ റാവത്ത്​. ഫെബ്രുവരിക്കകം തീ​വ്രവാദത്തിനെതിരെ നടപടിയെടുത്തില്ലെങ്കിൽ കരിമ്പട്ടികയിൽ ഉൾപ്പെടുത്തുമെന്ന എഫ്​.എ.ടി.എഫ്​ മുന്നറിയിപ്പ്​ നൽകിയിരുന്നു. ഇക്കാര്യത്തിലാണ്​ റാവത്തിൻെറ പ്രതികരണം പുറത്ത്​ വന്നിരിക്കുന്നത്​.

പാകിസ്​താൻ ഇപ്പോൾ സമ്മർദ്ദത്തിലാണ്​. അവർക്ക്​ നടപടിയെടുക്കാതെ മുന്നോട്ട്​ പോകാനാവില്ല. സമാധാനം പുനഃസ്ഥാപിക്കുന്നതിനായി അവർ പ്രവർത്തിക്കുമെന്നാണ്​ പ്രതീക്ഷ. എഫ്​.എ.ടി.എഫിൻെറ ഗ്രേ ലിസ്​റ്റിൽ ഉൾപ്പെടുന്നത്​ ഒരു രാജ്യത്തിനും ഗുണകരമാവില്ലെന്ന്​ ബിപിൻ റാവത്ത്​ പറഞ്ഞു.

2020 ഫെബ്രുവരിക്കകം തീവ്രവാദത്തിനെതിരായ കര്‍മപദ്ധതികള്‍ വിജയകരമായി പൂര്‍ത്തിയാക്കിയില്ലെങ്കില്‍ പാകിസ്താനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള സാധ്യത കൂടുതലാണെന്നും എഫ്.എ.ടി.എഫ് മുന്നറിയിപ്പ്​ നൽകിയിരുന്നു.

Tags:    
News Summary - Pressure on Pakistan, they have to act: Army chief Bipin Rawat-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.