Posted On
date_range Updated On
date_range ഗവർണറെ രാഷ്ട്രപതി തിരികെ വിളിക്കണമെന്ന് ഡി. രാജ
ന്യൂഡൽഹി: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ തിരികെ വിളിക്കുന്ന കാര്യം രാഷ്ട്രപതി പരിഗണിക്കണമെന്ന് സി.പി.ഐ ജനറൽ സെക്രട്ടറി ഡി. രാജ. കേരളത്തിലെ ഗവർണറും സർക്കാരുംതമ്മിലുള്ള പോരിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ചെറിയ വിഷയങ്ങൾ പർവതീകരിക്കുകയാണ് ഗവർണർ. മോദി സർക്കാർ രാജ്യത്തെ പ്രതിസന്ധിയിലേക്ക് തള്ളിവിടുകയാണ് ചെയ്യുന്നത്. ബി.ജെ.പി-ആർ.എസ്.എസ് കൂട്ടുകെട്ടിനെ പരാജയപ്പെടുത്തണമെന്നും ഡി. രാജ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.