മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാർ രാജി വെക്കണമെന്നാവശ്യപ്പെട്ട് പഞ്ചാബ് കോൺഗ്രസ് പ്രവർത്തകർ തെരഞ്ഞെടുപ്പ് കമീഷൻ ഓഫിസിലേക്ക് നടത്തിയ മാർച്ചിന് നേരെ പൊലീസ് ജനപീരങ്കി പ്രയോഗിച്ചപ്പോൾ

മുഖ്യതെരഞ്ഞെടുപ്പ് കമീഷണർക്കെതിരെ രാജ്യമാകെ അവിശ്വാസ ‘വോട്ട്’

ന്യൂ​ഡ​ൽ​ഹി: ത​ന്നി​ഷ്ട​പ്ര​കാ​രം വോ​ട്ടു വെ​ട്ടി​യും ചേ​ർ​ത്തും ന​ട​ത്തി​യ ക​ളി​ക​ളെ തു​ട​ർ​ന്ന് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​റി​നെ​തി​രെ​ രാ​ജ്യ​വ്യാ​പ​ക പ്ര​തി​ഷേ​ധം ക​ന​ക്കു​ന്നു. അതിനിടെ, 18 വ​യ​സ്സ് പൂ​ർ​ത്തി​യാ​കു​ന്ന മു​റ​ക്ക് പു​തി​യ ജെ​ൻ സി ​വോ​ട്ട​ർ​മാ​രെ ഉ​ൾ​പ്പെ​ടു​ത്തി വോ​ട്ട​ർ പ​ട്ടി​ക പ​രി​ഷ്ക​രി​ക്കു​ന്ന സ​മ്മ​റി സ്പെ​ഷ​ൽ റി​വി​ഷ​ൻ (എ​സ്.​എ​സ്.​ആ​ർ) കേ​​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ ര​ണ്ടു​വ​ർ​ഷ​മാ​യി നി​ർ​ത്തി​വെ​ച്ച വി​വ​രം പു​റ​ത്തു​വ​ന്നു.

ഇ​ക്കാ​ര്യ​ത്തി​ലും മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ണ​റും മ​റ്റ് ക​മീ​ഷ​ണ​ർ​മാ​രും ത​മ്മി​ലു​ള്ള അ​ഭി​പ്രാ​യ ഭി​ന്ന​ത ഉ​ട​ലെ​ടു​ത്തു​വെ​ന്നും റി​പ്പോ​ർ​ട്ടു​ണ്ട്. ഇ​തു​മൂ​ലം വോ​ട്ട​ർ പ​ട്ടി​ക​യു​ടെ വാ​ർ​ഷി​ക പു​തു​ക്ക​ലും 2024 മു​ത​ൽ സ്തം​ഭി​ച്ചി​രി​ക്കു​ക​യാ​ണ്. 2026-27 ലേ​ക്കു​ള്ള പു​തു​ക്ക​ൽ ന​ട​ന്നി​ല്ല. ര​ണ്ട് ക​മീ​ഷ​ണ​ർ​മാ​രും അ​തി​നാ​യി നി​ർ​ബ​ന്ധി​ച്ചെ​ങ്കി​ലും മി​ക്ക സം​സ്ഥാ​ന​ങ്ങ​ളി​ലും തീ​വ്ര വോ​ട്ട​ർ പ​ട്ടി​ക പ​രി​ഷ്ക​ര​ണ (എ​സ്.​ഐ.​ആ​ർ) പ്ര​ക്രി​യ​ക്ക് തു​ട​ക്ക​മി​ട്ട​തോ​ടെ വാ​ർ​ഷി​ക പു​തു​ക്ക​ൽ പു​ന​രാ​രം​ഭി​ച്ചു​മി​ല്ല. സം​സ്ഥാ​ന​ങ്ങ​ളി​ൽ പ​തി​റ്റാ​ണ്ടു​ക​ളാ​യി എ​ല്ലാ വ​ർ​ഷ​വും ജ​നു​വ​രി ആ​ദ്യ​വാ​രം പു​തു​ക്കി​യ വോ​ട്ട​ർ പ​ട്ടി​ക ഔ​ദ്യോ​ഗി​ക​മാ​യി പ്ര​സി​ദ്ധ​പ്പെ​ടു​ത്തു​ന്ന പ​തി​വാ​ണ് മു​ട​ങ്ങി​പ്പോ​യ​ത്.

2025ൽ ​ബി​ഹാ​റി​ൽ എ​സ്.​ഐ.​ആ​ർ പ്ര​ക്രി​യ പ്ര​ഖ്യാ​പി​ച്ച​തോ​ടെ വ​ർ​ഷം തോ​റും ന​ട​ത്തി​വ​ന്ന എ​സ്.​എ​സ്.​ആ​ർ നി​ല​ച്ചു. 1958 മു​ത​ൽ ഒ​രി​ക്ക​ലും മു​ട​ങ്ങാ​തെ ന​ട​ത്തി​വ​ന്ന പ്ര​ക്രി​യ മു​ട​ങ്ങു​ന്ന​തി​നെ​തി​രെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ണ​ർ​മാ​രാ​യ സു​ഖ്‌​ബീ​ർ സി​ങ് സ​ന്ധു​വും വി​വേ​ക് ജോ​ഷി​യും ശ​ക്ത​മാ​യ നി​ല​പാ​ട് സ്വീ​ക​രി​ച്ചെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. ഇ​ക്കാ​ര്യ​ത്തി​ൽ മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ണ​ർ നി​യ​മോ​പ​ദേ​ശം തേ​ടി​യ ശേ​ഷ​വും എ​സ്.​എ​സ്.​ആ​ർ മു​ട​ക്ക​രു​തെ​ന്ന നി​ല​പാ​ട് ക​മീ​ഷ​ണ​ർ​മാ​ർ ആ​വ​ർ​ത്തി​ച്ചി​രു​ന്നു.

ഓ​രോ വ​ർ​ഷ​വും 18 വ​യ​സ്സ് തി​ക​യു​ന്ന​വ​ർ​ക്ക് ജ​നു​വ​രി, ഏ​പ്രി​ൽ, ജൂ​ലൈ, ഒ​ക്‌​ടോ​ബ​ർ മാ​സ​ങ്ങ​ളി​ൽ ഒ​ന്നാം തീ​യ​തി മു​ത​ൽ അ​പേ​ക്ഷി​ക്കാ​ൻ അ​വ​സ​രം ന​ൽ​കു​ക​യും പൊ​രു​ത്ത​ക്കേ​ടു​ക​ൾ പ​രി​ശോ​ധി​ച്ച് ഫോ​ട്ടോ സ​ഹി​ത​മു​ള്ള പ​ട്ടി​ക പ​രി​ഷ്ക​രി​ക്കു​ക​യും ചെ​യ്യു​ന്ന​താ​ണ് എ​സ്.​എ​സ്.​ആ​ർ. കൂ​ടു​ത​ൽ യു​വാ​ക്ക​ൾ​ക്ക് വോ​ട്ട​ർ പ​ട്ടി​ക​യി​ൽ പേ​ര് ചേ​ർ​ക്കാ​നു​ള്ള അ​വ​സ​രം അ​തി​ലൂ​ടെ ല​ഭി​ക്കും. പ്ര​ത്യേ​കി​ച്ചും തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തു​വ​രു​ന്ന സം​സ്ഥാ​ന​ങ്ങ​ളി​ൽ അ​ത് നി​ർ​ബ​ന്ധ​വു​മാ​ണ്. ക​മീ​ഷ​നി​ലെ ഭി​ന്ന​ത മൂ​ലം 2025-26 കാ​ല​യ​ള​വി​ൽ സ്ഥ​ലം​മാ​റ്റം ല​ഭി​ച്ച അ​മ്പ​തോ​ളം ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വാ​ർ​ഷി​ക കോ​ൺ​ഫി​ഡ​ൻ​ഷ്യ​ൻ റി​പ്പോ​ർ​ട്ടു​ക​ളും മു​ട​ങ്ങി​യെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.