സർദാർ സരോവർ അണക്കെട്ടും ജംഗിൾ സഫാരി പാർക്കും സന്ദർശിച്ച് ദ്രൗപതി മുർമു

ഗുജറാത്ത്: നർമദ ജില്ലയിലെ ഏക്താ നഗറിലെ സർദാർ സരോവർ അണക്കെട്ടും ജംഗിൾ സഫാരി പാർക്കും സന്ദർശിച്ച് രാഷ്ട്രപതി ദ്രൗപദി മുർമു. ഗവർണർ ആചാര്യ ദേവവ്രത്, സംസ്ഥാന പ്രോട്ടോകോൾ മന്ത്രി ജഗദീഷ് വിശ്വകർമ എന്നിവരും രാഷ്ട്രപതിയോടൊപ്പം ഉണ്ടായിരുന്നു. 

വിന്ധ്യാചൽ സത്പുര മലനിരകൾക്കിടയിലെ എഞ്ചിനീയറിങ് അത്ഭുതമായ സർദാർ സരോവർ അണക്കെട്ടിന്റെ മഹത്വം രാഷ്ട്രപതി വീക്ഷിച്ചുവെന്ന് ഗുജറാത്ത് സി.എം.ഒയുടെ പ്രസ്താവനയിൽ പറയുന്നു. അണക്കെട്ടിന്റെ നിർമാണ സമയത്ത് നേരിട്ട വെല്ലുവിളികൾ, അതിന്റെ വിശാലമായ ജലസംഭരണത്തിന്റെ പ്രാധാന്യം, വിപുലമായ കനാൽ ശൃംഖല എന്നിവയെക്കുറിച്ചും രാഷ്ട്രപതിയോട് അധികൃതർ വിശദീകരിച്ചു.

ഗുജറാത്തിനും ചുറ്റുമുള്ള സംസ്ഥാനങ്ങൾക്കും അണക്കെട്ട് കൊണ്ടുവന്ന നേട്ടങ്ങളെക്കുറിച്ചും പൗരന്മാരിൽ അത് ചെലുത്തിയ സ്വാധീനത്തെക്കുറിച്ചും സർദാർ സരോവർ നർമദ നിഗത്തിന്റെ മാനേജിങ് ഡയറക്ടർ മുകേഷ് പുരി രാഷ്ട്രപതിയോടും ഗവർണർണറോടും വിശദീകരിച്ചു. 

ജംഗിൾ സഫാരി പാർക്കിലെ പക്ഷിക്കൂടിൽ ജാഗ്വാർ, ഏഷ്യൻ സിംഹം, ബംഗാൾ കടുവ, പുള്ളിപ്പുലി തുടങ്ങിയ വിവിധ മൃഗങ്ങളെയും ലോകമെമ്പാടുമുള്ള വിവിധ ഇനങ്ങളിൽപ്പെട്ട പക്ഷികളെയും രാഷ്ട്രപതി വീക്ഷിച്ചു.

 പാർക്കിന്റെ വിദ്യാഭ്യാസ ഓഫിസർ ശശികാന്ത് ശർമ പാർക്കിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ നൽകി. സന്ദർശന വേളയിൽ എസ്‌.ഒ‌.യു സി.ഇ.ഒ അഗ്നീശ്വർ വ്യാസ്, ജംഗിൾ സഫാരി ഡയറക്ടർ ബിപുൽ ചക്രവർത്തി, തുടങ്ങിയവരും സന്നിഹിതരായിരുന്നു

Tags:    
News Summary - president murmu visits sardar sarovar dam and jungle safari park

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.