ന്യൂഡൽഹി: ഇന്ത്യയിലെ ആയുർവേദത്തെ പ്രോത്സാഹിപ്പിക്കുക എന്ന ല‍ക്ഷ്യത്തോടെ സ്ഥാപിച്ച ആരോഗ്യവനം രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉദ്ഘാടനം ചെയ്തു. രാഷ്ട്രപതിഎസ്റ്റേറ്റിൽ സ്ഥിതിചെയ്യുന്ന ആരോഗ്യവനം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിധ്യത്തിലാണ് രാഷ്ട്രപതി ഉദ്ഘാടനം ചെയ്തത്.


യോഗ മുദ്രയിൽ ഇരിക്കുന്ന മനുഷ്യന്റെ ആകൃതിയിലാണ് ആരോഗ്യവനം വികസിപ്പിച്ചിരിക്കുന്നത്. 6.6 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന വനത്തിൽ ആയുർവേദ ചികിത്സാ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന 215 ഓളം ഔഷധസസ്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് രാഷ്ട്രപതി ഭവൻ ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു. ജലധാരകൾ, യോഗ പ്ലാറ്റ്‌ഫോം, താമരക്കുളം, വ്യൂ പോയിന്റ് തുടങ്ങിയ സംവിധാനങ്ങളും ആരോഗ്യ വനത്തിലുണ്ട്.

ആയുർവേദ സസ്യങ്ങളുടെ പ്രാധാന്യവും അവയുടെ ഗുണങ്ങളും പൊതുജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആരോഗ്യ വനം എന്ന ആശയം വിഭാവനം ചെയ്തതെന്നും പ്രസ്താവനയിൽ രാഷ്ട്രപതി ഭവൻ കൂട്ടിച്ചേർത്തു. ആരോഗ്യവനം പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തിട്ടുണ്ട്.

Tags:    
News Summary - President Kovind inaugurates Arogya Vanam to promote Ayurveda

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.