Posted On
date_range Updated On
date_range രാമക്ഷേത്ര നിർമാണത്തിന് രാംനാഥ് കോവിന്ദ് അഞ്ചുലക്ഷം രൂപ സംഭാവന നൽകി
ന്യൂഡൽഹി: രാമക്ഷേത്ര നിർമാണത്തിന് 5,00,100 രൂപ സംഭാവന നൽകി പ്രസിഡന്‍റ് രാംനാഥ് കോവിന്ദ്. വ്യാഴാഴ്ച മുതൽ രാമക്ഷേത്ര നിർമാണത്തിന് ദേശീയ തലത്തിൽ ഫണ്ട് ശേഖരണം ആരംഭിച്ചിരുന്നു.
മകര സംക്രാന്തി ദിനത്തിൽ ആരംഭിച്ച ഫണ്ട് ശേഖരണം മാഗ് പൂർണിമ ദിനമായ ഫെബ്രുവരി 27ന് അവസാനിക്കും. രാമഭക്തൻമാരുടെ പണം ഉപയോഗിച്ചായിരിക്കും രാമക്ഷേത്രം നിർമിക്കുകയെന്ന് സമിതി അറിയിച്ചിരുന്നു.
രാമക്ഷേത്ര നിർമാണം ആരംഭിക്കുന്നുവെന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെതന്നെ കോടിക്കണക്കിന് രൂപ ട്രസ്റ്റിലേക്ക് എത്തിയിരുന്നു. പണത്തിന് പുറമെ സ്വർണവും വെള്ളിയുമെല്ലാം സംഭാവന ലഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.