Posted On
date_range Updated On
date_range രാഷ്ട്രപതി ദ്രൗപതി മുർമു ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും
ന്യൂഡൽഹി: രാജ്യത്തിന്‍റെ 76ാം സ്വാന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് രാഷ്ട്രപതി ദ്രൗപതി മുർമു ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന് രാഷ്ട്രപതിയുടെ ഓഫിസ് അറിയിച്ചു. രാഷ്ട്രപതിയുടെ പ്രസംഗം ആകാശവാണിയിലൂടേയും ദൂരദർശന്‍റെ എല്ലാ ചാനലുകളിലൂടെയും സംപ്രേഷണം ചെയ്യും. രാത്രി ഏഴ് മണിമുതലാണ് പ്രസംഗം സംപ്രേക്ഷണം ചെയ്യുക. ഇംഗ്ലീഷിനും ഹിന്ദിക്കും പുറമെ എല്ലാ പ്രദേശിക ഭാഷകളിലും രാഷ്ട്രപതിയുടെ പ്രസംഗം സംപ്രേക്ഷണം ചെയ്യും.
ജൂലൈ25നാണ് ദ്രൗപതിമുർമു ഇന്ത്യയുടെ രാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്തത്. സ്വാതന്ത്ര്യാനന്തരം ജനിച്ച ആദ്യത്തെ രാഷ്ട്രപതിയാണ് മുർമു. രാജ്യത്തെ രണ്ടാമത്തെ വനിതാ രാഷ്ട്രപതിയാണ്. ഒഡിഷയിലെ മയൂർബഞ്ച് ജില്ലയിൽ നിന്നുള്ള ബി.ജെ.പി നേതാവായ ദ്രൗപതി മുർമു ഗോത്രവർഗ വിഭാഗത്തിൽ നിന്നുള്ള ആദ്യ രാഷ്ട്രപതിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.