യു.പിയിൽ ഗർഭിണിയെ കൂട്ടബലാത്സംഗം ചെയ്​തു

ബദായൂൻ (യു.പി.):  വീട്ടിൽനിന്ന്​ പാടത്തേക്ക്​  ​േപായ  ഗർഭിണിയെ അജ്ഞാത സംഘം ​ കെട്ടിയിട്ട്​  കൂട്ടബലാത്സംഗം ചെയ്​തു. കച്ചുല ഗ്രാമത്തിലാണ്​  സംഭവം. 32കാരിയെ കൈകാലുകൾ കെട്ടിയാണ്​  ആക്രമികൾ  പീഡിപ്പിച്ചത്​.

പുലർച്ചെ പാടത്തേക്ക്​ പോയ യുവതി തിരിച്ചുവരാത്തതിനെ തുടർന്ന്​ വീട്ടുകാർ നടത്തിയ തിരച്ചിലിലാണ്​ വനത്തോട്​ ചേർന്ന പ്രദേശത്ത്​ വായിൽ  തുണി  തിരുകി അബോധാവസ്​ഥയിൽ കണ്ടെത്തിയത്​. യുവതിയെ  ബറേലിയിലെ  ആശുപത്രിയിലേക്ക്​  മാറ്റിയതായി സീനിയർ പൊലീസ്​ സൂപ്രണ്ട്​​ ചന്ദ്രപ്രകാശ്​ അറിയിച്ചു. യുവതിയുടെ മൊഴി  രേഖപ്പെടുത്തി.  പ്രതികൾക്കായി തിരച്ചിൽ ഉൗർജിതമാക്കി. 

Tags:    
News Summary - Pregnant woman gang-raped in Uttar Pradesh- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.