Posted On
date_range Updated On
date_range ഗർഭിണിയായ പുലി അജ്ഞാത വാഹനമിടിച്ച് ചത്തു
താനെ: മഹാരാഷ്ട്രയിൽ ഗർഭിണിയായ പുലി അജ്ഞാത വാഹനമിടിച്ച് ചത്തു. താനെ ജില്ലയിലെ മിറ ഭയന്തർ ടൗൺഷിപ്പിലെ കാശിമിറ പ്രദേശത്താണ് സംഭവം.
മുംബൈ-അഹമ്മദാബാദ് ദേശീയപാതയിൽ ഞായറാഴ്ച രാത്രിയോടെയായിരുന്നു അപകടം. അജ്ഞാതവാഹനം പുലിയെ ഇടിച്ചിട്ട ശേഷം കടന്നുകളയുകയായിരുന്നു. അർധരാത്രി 12.30ഓടെ ഗുരുതരമായി പരിക്കേറ്റ പുള്ളിപുലിയെ ഫോറസ്റ്റ് ഉദ്യോഗസ്ഥർ കണ്ടെത്തി. ഉടൻ തന്നെ സഞ്ജയ് ഗാന്ധി നാഷനൽ പാർക്കിൽ എത്തിച്ച് ചികിത്സ ആരംഭിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ ജി. മല്ലികാർജ്ജുൻ പറഞ്ഞു.
പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ശരീരത്തിൽ ഒന്നിലധികം ഒടിവുകളും പേശികളുടെ തകരാറുകളും കണ്ടെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.