ഇ​െസഡ്​ പ്ലസ്​ സുരക്ഷയുള്ളയാളെ എങ്ങനെ ഇല്ലാതാക്കാൻ കഴിയുമെന്ന്​ ഗുജറാത്ത്​ പൊലീസ്​

അഹ്​മദാബാദ്​: തന്നെ ഏറ്റുമുട്ടലിൽ കൊലപ്പെടുത്താൻ നീക്കമുണ്ടെന്ന പ്രവീൺ തൊഗാഡിയയുടെ ആ​േരാപണം നിഷേധിച്ച്​ ഗുജറാത്ത്​ പൊലീസ്​. ഇ​െസഡ്​ പ്ലസ്​ കാറ്റഗറി സുരക്ഷയുള്ള വ്യക്​തിയെ ഏങ്ങനെ വ്യാജ ഏറ്റുമുട്ടലിൽ ഇല്ലാതാക്കാൻ കഴിയുമെന്ന്​ ക്രൈം​ബ്രാഞ്ച്​ ജോയൻറ്​ കമീഷണർ ജെ.കെ. ഭട്ട്​ ചോദിച്ചു. തൊഗാഡിയയെ ‘കാണാതായ’ സമയം മുഴുവൻ അദ്ദേഹം സഹായിയുടെ വസതിയിലുണ്ടായിരുന്നുവെന്നും ഭട്ട്​ പറഞ്ഞു.

വിമാനത്താവളത്തിലേക്ക്​ പോകവെ അബോധാവസ്​ഥയിലായെന്ന വാദവും തെറ്റാണ്​. ഘനശ്യാം ചന്ദ്രദാസെന്ന കൂട്ടാളിയുടെ കാറിലാണ്​ തൊഗാഡിയ വിമാനത്താവളത്തിലേക്ക്​ പോയത്​. അവിടെ എത്തുന്നതിനു മുമ്പ്​​ ‘108’ ആംബുലൻസ്​ വിളിച്ച്​ അതിൽ ആശുപത്രിയിൽ എത്തുകയായിരുന്നു. ആശുപത്രിയിലെ ഡോക്​ടർമാർക്കും തൊഗാഡിയ എത്തുന്ന വിവരം നേര​േത്ത അറിയാമായിരുന്നുവെന്ന്​ ഫോൺ രേഖകൾ പരിശോധിച്ചതിൽനിന്ന്​ വ്യക്​തമായെന്നും ഭട്ട്​ പറഞ്ഞു.

ഇ​െസഡ്​ പ്ലസ്​ സുരക്ഷയുള്ളയാൾക്ക്​ പൈലറ്റ്​ വാഹനം ലഭിക്കും. കൂടാതെ, ബുള്ളറ്റ്​ പ്രൂഫ്​ വാഹനവും എ.​െക 47 തോക്കുള്ള ഇൻസ്​പെക്​ടറും കൂടെയുണ്ടാകും. ഇൗ സുരക്ഷാസംവിധാനം തൊഗാഡിയ ഒഴിവാക്കിയതാണ്​ എല്ലാ പ്രശ്​നത്തിനും കാരണം. അദ്ദേഹത്തിന്​ മറ്റെവിടെയോ പോകാനുണ്ടായിരുന്നുവെന്ന്​ സംശയിക്കേണ്ടിയിരിക്കുന്നുവെന്നും ജോയൻറ്​ കമീഷണർ പറഞ്ഞു. 

Tags:    
News Summary - Pravin Togadia has Z plus security, encounter not possible- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.