പ്രവാസി ഭാരതീയ കേ​ന്ദ്രം ഇനി സുഷമ സ്വരാജ്​ ഭവൻ

ന്യൂഡൽഹി: പ്രവാസി ഭാരതീയ കേ​ന്ദ്രത്തി​​െൻറയും ഫോറിൻ സർവീസ്​ ഇൻസ്​റ്റിറ്റ്യൂട്ടി​​െൻറയും പേര്​ മാറ്റാൻ തീ രുമാനിച്ചതായി ​വിദേശകാര്യ മന്ത്രി എസ്​. ജയശങ്കർ. പ്രവാസി ഭാരതീയ കേന്ദ്ര ഇനിമുതൽ സുഷമ സ്വരാജ്​ ഭവൻ എന്നും ഫോറിൻ സർവീസ്​ ഇൻസ്​റ്റിറ്റ്യൂട്ട്​ സുഷമ സ്വരാജ്​ ഇൻസ്​റ്റിറ്റ്യൂട്ട്​ ഓഫ്​ ഫോറിൻ സർവീസ്​ എന്നും അറിയപ്പെടുമെന്ന്​ മന്ത്രി ട്വിറ്ററിൽ അറിയിച്ചു.

നമ്മെ നിരന്തരം പ്രചോദിപ്പിക്കുന്ന മഹദ്​ വ്യക്തിത്വത്തിന്​ അർഹമായ ആദരാഞ്​ജലിയാണിതെന്നും അദ്ദേഹം പറഞ്ഞു.

വിദേശകാര്യ വകുപ്പിന്​ കീഴിലുള്ളതാണ്​ ഇരുസ്​ഥാപനങ്ങളും. 2011ൽ അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിങ്​ പ്രവാസി ഭാരതീയ കേന്ദ്രം വിദേശത്ത്​ കഴിയുന്ന ഇന്ത്യക്കാരെ സഹായിക്കാനും ഇന്ത്യയും വിവിധ രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താനും സ്​ഥാപിച്ചതാണ്​.

Tags:    
News Summary - Pravasi Bhartiya Kendra in Delhi renamed as Sushma Swaraj Bhawan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.