ഭാരത്​ ജോഡോ യാത്ര ഗുജറാത്തിൽ നിന്ന്​ തുടങ്ങണമായിരുന്നു -കോൺഗ്രസിന്​ ഉപദേശവുമായി പ്രശാന്ത്​ കിഷോർ

ന്യൂഡൽഹി: ഈ വർഷാവസാനം തെരഞ്ഞെടുപ്പ്​ നടക്കുന്ന ഗുജറാത്തിൽ നിന്നോ ബി.​ജെ.പി ഭരിക്കുന്ന സംസ്​ഥാനങ്ങളിൽ നിന്നോ ബി.ജെ.പി ഭാരത്​ ജോഡോ യാത്ര തുടങ്ങിയിരുന്നെങ്കിൽ നന്നാകുമായിരുന്നുവെന്ന്​ രാഷ്​ട്രീയ നയവിദഗ്​ധൻ​ പ്രശാന്ത്​ കിശോർ. നാഗ്​പൂരിൽ നടന്ന ഒരു പരിപാടിയിൽ സംസാരിക്കവെയാണ്​ പ്രശാന്ത്​ കിഷോർ ഭാരത്​ ജോഡോ യാത്രയെ കുറിച്ച്​ അഭിപ്രായം പറഞ്ഞത്​. പ്രത്യേക വിദർഭ സംസ്​ഥാനം വേണമെന്ന്​ ആവശ്യപ്പെടുന്ന പ്രാദേശിക നേതാക്കളെയും പ്രവർത്തകരെയുമാണ്​ അദ്ദേഹം കണ്ടത്​.

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന പദയാത്രയാണ്​​ ഭാരത് ജോഡോ യാത്ര. തമിഴ്‌നാട്ടിലെ കന്യാകുമാരിയിൽ നിന്ന്​ തുടങ്ങിയ യാത്ര നിലവിൽ കേരളത്തിലൂടെ സഞ്ചരിച്ച് ഈ മാസം അവസാനത്തോടെ കർണാടകയിൽ പ്രവേശിക്കും.

കന്യാകുമാരി മുതൽ കാശ്മീർ വരെയുള്ള കാൽനട ജാഥ 150 ദിവസം കൊണ്ട് 12 സംസ്ഥാനങ്ങളിൽ പൂർത്തിയാക്കും. എല്ലാ ദിവസവും 25 കിലോമീറ്റർ സഞ്ചരിക്കാൻ ലക്ഷ്യമിടുന്ന യാത്ര 21 ദിവസം കർണാടകയിലൂടെ വടക്കോട്ട് നീങ്ങും.

കഴിഞ്ഞ ബംഗാൾ തെരഞ്ഞെടുപ്പിൽ മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് ഉൾപ്പെടെ വിവിധ സംസ്ഥാന രാഷ്ട്രീയ പ്രചാരണ വിജയങ്ങളുടെ ക്രെഡിറ്റ് പ്രശാന്ത്​ കിഷോറിനായിരുന്നു. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറുമായി അടുത്തിടെ കൂടിക്കാഴ്​ച നടത്തിയത്​ ശ്രദ്ധനേടിയിരുന്നു. ജനതാദൾ യുണൈറ്റഡിന്റെ ഉന്നത സ്ഥാനം വഹിച്ചിരുന്ന കിഷോറിനെ 2020ൽ പുറത്താക്കുകയായിരുന്നു.

Tags:    
News Summary - Prashant Kishor's suggestion for Bharat Jodo Yatra

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.