അടുത്ത ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ പിന്നാക്ക വിഭാഗക്കാരായ 75 സ്ഥാനാർഥികളെ മത്സരിപ്പിക്കും -പ്രശാന്ത് കിഷോർ

പട്ന: 2025ലെ ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ തീർത്തും പിന്നാക്ക വിഭാഗത്തിലുള്ള(ഇ.ബി.സി) 75 പേരെ മത്സരിപ്പിക്കുമെന്ന് രാഷ്ട്രീയ തന്ത്രജ്ഞനും ആക്ടിവിസ്റ്റുമായ പ്രശാന്ത് കിഷോർ. ബിഹാറിൽ ഭരണപക്ഷ പാർട്ടികൾ ഇ.ബി.സി സമുദായക്കാരെ നിരന്തരം ചൂഷണം ചെയ്യുകയാണെന്നും പ്രശാന്ത് കിഷോർ ആരോപിച്ചു.

''അടുത്ത ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ ഇ.ബി.സി വിഭാഗത്തിലുള്ള 75 പേരെ മത്സരിപ്പിക്കാൻ തന്റെ സംഘടനയായ ജൻ സൂരജ് പിന്തുണ നൽകും. ആദ്യമായായിരിക്കും പിന്നാക്ക വിഭാഗത്തിൽ ഇത്രയധികം ആളുകൾ തെരഞ്ഞെടുപ്പ് ഗോദയിലെത്തുന്നത്. അവർക്ക് എല്ലാ പിന്തുണയും നൽകും. ബിഹാറിലെ രാഷ്ട്രീയ പാർട്ടികൾ പിന്നാക്ക വിഭാഗങ്ങളുടെ ക്ഷേമത്തിനായി ഒന്നും ചെയ്യുന്നില്ല.''-സാമൂഹിക പരിഷ്‍കർത്താവ് കർപൂരി താക്കൂറിന്റെ ജൻവാർഷികത്തോടനുബന്ധിച്ച പരിപാടിയിൽ സംസാരിക്കവെ പ്ര​ശാന്ത് കിഷോർ പറഞ്ഞു.

ഈ പിന്നാക്ക വിഭാഗക്കാരായ വിദ്യാർഥികൾക്ക് മത്സരപരീക്ഷകൾക്ക് തയാറെടുക്കാൻ ജൻ സൂരജ് സാമ്പത്തിക സഹായം നൽകുമെന്നും പ്രശാന്ത് കിഷോർ പറഞ്ഞു. അതിനായി ഓരോ വർഷവും 10,15 ജില്ലകളിലെ ഇ.ബി.സി വിഭാഗത്തിൽ നിന്നുള്ള 500 വിദ്യാർഥികളെ ജൻ സൂരജ് തെരഞ്ഞെടുക്കും. അവർക്ക് സാമ്പത്തിക സഹായം നൽകുമെന്നും പ്രശാന്ത് കിഷോർ വ്യക്തമാക്കി.

ബിഹാറിൽ നിതീഷ് കുമാർ സർക്കാർ നടത്തിയ ജാതി സെൻസസിൽ ആകെ ജനസംഖ്യയായ 13.07 ശതമാനത്തിൽ 63ശതമാനവും ഒ.ബി.സി, ഇ.ബി.സി വിഭാഗക്കാരാണ്. ജൻ സൂരജ് രാഷ്ട്രീയ പാർട്ടിയായി പ്രഖ്യാപിക്കാനുള്ള നീക്കം തൽകാലത്തേക്ക് പ്രശാന്ത് കിഷോർ ഉപേക്ഷിച്ചിരുന്നു.

Tags:    
News Summary - Prashant Kishor’s ‘Jan Suraj’ to back 75 EBC candidates in 2025 Bihar polls

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.