Posted On
date_range Updated On
date_range ബിഹാർ പി.എസ്.സി ചോദ്യപേപ്പർ ചോർച്ച: പ്രശാന്ത് കിഷോർ നിരാഹാര സമരം തുടങ്ങി
പട്ന: അടുത്തിടെ നടന്ന ബിഹാർ പബ്ലിക് സർവിസ് കമീഷൻ (ബി.പി.എസ്.സി) പരീക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ജൻ സുരാജ് സ്ഥാപകനും തെരഞ്ഞെടുപ്പ് തന്ത്രജ്ഞനുമായ പ്രശാന്ത് കിഷോർ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങി. ചോദ്യപേപ്പർ ചോർച്ചക്ക് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നും പുതിയ പരീക്ഷ നടത്തണമെന്നും ആവശ്യപ്പെട്ടാണ് സമരം. ഡിസംബർ 13നാണ് പരീക്ഷ നടന്നത്. ചോദ്യപേപ്പർ ചോർന്നതിൽ പ്രതിഷേധിച്ച് രണ്ടാഴ്ചയായി ഉദ്യോഗാർഥികൾ സമരത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.