നരേന്ദ്ര മോദി, പ്രശാന്ത് ഭൂഷൺ

‘സൗജന്യങ്ങൾ നൽകില്ലെന്ന് പറഞ്ഞയാൾ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ബിഹാറിന് 10,000 കോടി പ്രഖ്യാപിക്കുന്നു’; മോദിയെ പരിഹസിച്ച് പ്രശാന്ത് ഭൂഷൺ

ന്യൂഡൽഹി: ബിഹാർ തെരഞ്ഞെടുപ്പിന് മുന്നോടിയായി സ്ത്രീകൾക്ക് പ്രതിമാസം 7,500 രൂപവീതം നൽകുമെന്ന ബി.ജെ.പി വാഗ്ദാനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് എഴുത്തുകാരനും സുപ്രീംകോടതി അഭിഭാഷകനുമായ പ്രശാന്ത് ഭൂഷൺ രംഗത്ത്. സൗജന്യങ്ങൾ നൽകില്ലെന്ന് പറഞ്ഞയാളാണ് ഈ വാഗ്ദാനം നടത്തുന്നത്. നികുതിദായകരുടെ പണത്തിൽനിന്ന് 10,000 കോടി നൽകുമെന്ന് പ്രഖ്യാപിക്കുന്നു. കാപട്യത്തിനും അതിരുകളുണ്ടെ’ന്ന് മോദി തന്നെ പറഞ്ഞിട്ടുണ്ടെന്നും പ്രശാന്ത് ഭൂഷൺ എക്സ് പോസ്റ്റിൽ ഓർമിപ്പിക്കുന്നു.

“സൗജന്യങ്ങൾ നൽകില്ലെന്ന് പറഞ്ഞയാൾ ബിഹാർ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് അവിടുത്തെ സ്ത്രീകൾക്ക് 7,500 രൂപവീതം വിതരണം ചെയ്യാൻ നികുതിദായകരുടെ പണത്തിൽനിന്ന് 10,000 കോടി നൽകുമെന്ന് പ്രഖ്യാപിക്കുന്നു! മോദിജീ, ‘കാപട്യത്തിനും അതിരുകളുണ്ടെ’ന്ന് താങ്കൾ തന്നെ പറഞ്ഞിട്ടുണ്ട്” -പ്രശാന്ത് ഭൂഷൺ എക്സിൽ കുറിച്ചു. സൗജന്യങ്ങൾ നൽകില്ലെന്ന് മോദി പറയുന്നതിന്‍റെ പഴയ ദൃശ്യം ഉൾപ്പെടുത്തിയാണ് പ്രശാന്ത് ഭൂഷന്‍റെ എക്സ് പോസ്റ്റ്.


Tags:    
News Summary - I will not give freebies”, says the man who just announced that he will give 10,000 Cr of our taxpayer money to Bihar; Prashant Bhushan teases PM Modi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.