രാഹുലും പ്രിയങ്കയും കോൺഗ്രസി​െൻറ തിരിച്ചുവരവ്​ അടയാളപ്പെടുത്തുകയാണ്​-പ്രശാന്ത്​ഭൂഷൻ

രാഹുൽ, പ്രിയങ്ക എന്നിവരുടെ നീക്കങ്ങൾ കോൺഗ്രസി​െൻറ തിരിച്ചുവരവി​െൻറ ലക്ഷണമാണെന്ന്​ അഭിഭാഷകനും ആക്​ടിവിസ്​റ്റുമായ പ്രശാന്ത്​ ഭൂഷൻ. ഹാഥറസിൽ ഇരയാക്കപ്പെട്ട പെൺകുട്ടിയെ സന്ദർശിക്കാനുള്ള തീരുമാനത്തെ അഭിനന്ദിച്ചുകൊണ്ടാണ്​ അദ്ദേഹം ട്വിറ്ററിൽ ഇങ്ങിനെ കുറിച്ചത്​. വഞ്ചക​െൻറ ദിവസങ്ങൾ എണ്ണപ്പെ​െട്ടന്നും അയാൾ ഭയന്നിരിക്കുകയാണെന്നും ​യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പരോക്ഷമായി സൂചിപ്പിച്ചുകൊണ്ട്​ അദ്ദേഹം പറഞ്ഞു.

'ബലാൽസംഗത്തിനിരയായ പെൺകുട്ടിയുടെ കുടുംബത്തെ രാഹുലും പ്രിയങ്കയും കാണുന്നതിനെ വഞ്ചകൻ ഭയപ്പെടുകയാണ്​. അവരെ തടയാൻ ഇത്രയും പോലീസ് സേനയെ വിന്യസിച്ചത്​ അതു​െകാണ്ടാണ്​. അയാളുടെ ദിവസങ്ങൾ എണ്ണപ്പെട്ടിരിക്കുന്നു. ഇത് കോൺഗ്രസ് പാർട്ടിയുടെ പുനരുജ്ജീവനത്തെ അടയാളപ്പെടുത്തുമെന്നതിൽ സംശയമില്ല'-പ്രശാന്ത്​ ഭൂഷൻ ട്വിറ്ററിൽ കുറിച്ചു. രാഹുലി​െൻറയും പ്രിയങ്ക ഗാന്ധിയുടേയും യാത്ര തടയുന്നതിന്​ ഡൽഹി-നോയിഡ അതിർത്തിയിൽ വിന്യസിച്ചിരിക്കുന്ന പൊലീസുകാരുടെ ചിത്രവും അ​ദ്ദേഹം പങ്കുവച്ചിട്ടുണ്ട്​.

രാഹുലും പ്രിയങ്കയും ​പെൺകുട്ടിയെ കണ്ടതിന്​ പിന്നാലെ വിഷയത്തിൽ പിടിവാശി ഉപേക്ഷിച്ച്​ സി.ബി.ഐ അന്വേഷണവുമായി യോഗി സർക്കാർ മുന്നോട്ട്​ വന്നിട്ടുണ്ട്​. യു.പി മുഖ്യമന്ത്രിയുടെ ഓഫിസി​െൻറ ഔദ്യോഗിക ട്വിറ്റർ ഹാൻഡ്​ലിലാണ്​ ഇക്കാര്യം അറിയിച്ചത്​. കേസിൽ ഇരയുടെ കുടുംബം ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. പെൺകുട്ടിയുടെ കൊലപാതകത്തിൽ രാജ്യവ്യാപക പ്രതിഷേധങ്ങൾ അലയടിക്കുന്ന സാഹചര്യത്തിലാണ്​ തീരുമാനം. വെള്ളിയാഴ്​ച ജന്തർ മന്തറിൽ നടന്ന പ്രതിഷേധ സംഗമത്തിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാൾ അടക്കമുള്ള പ്രമുഖർ പ​ങ്കെടുത്തിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.