രാഷ്​ട്രപതി സ്ഥാനത്തേക്ക്​ മൽസരിക്കാനില്ലെന്ന്​ പ്രണബ്​ മുഖർജി

ന്യൂഡൽഹി: രാഷ്​ട്രപതി സ്ഥാനത്തേക്ക് ​ മൽസരിക്കാനില്ലെന്ന്​ പ്രണബ്​ മുഖർജി. സമവായമുണ്ടായെങ്കിൽ മാ​ത്രം വീണ്ടും രാഷ്​ട്രപതിയാവുമെന്നും പ്രണബ്​ മുഖർജി അറിയിച്ചു. പ്രതിപക്ഷ കക്ഷികളെ അദ്ദേഹം നിലപാട്​ അറിയിച്ചെന്നാണ്​ സൂചന. മൽസരം നടക്കുകയാണെങ്കിൽ വീണ്ടും ഉപരാഷ്​ട്രപതി സ്ഥാനത്തേക്ക്​ ഇല്ലെന്ന സൂചന ഹമീദ്​ അൻസാരിയും നൽകി. രാഷ്​ട്രീയത്തിൽ നിന്ന്​ മാറി നിൽക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന്​ എൻ.സി.പി അധ്യക്ഷൻ ശരദ്​ പവാറും വ്യക്​തമാക്കി

അതേ സമയം, രാഷ്​ട്രപതി തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്​ പുറത്ത്​ നിന്നുള്ള വ്യക്​തിയെ പിന്തുണക്കാൻ തയാറാണെന്ന്​ കോൺഗ്രസ്​ അധ്യക്ഷ സോണിയ ഗാന്ധി നേരത്തെ അറിയിച്ചിരുന്നു. തെരഞ്ഞെടുപ്പ്​ നടക്കാനിരിക്കെ രാഷ്​​്ട്രപതി സ്ഥാനാർഥി സംബന്ധിച്ചുള്ള ചർച്ചകൾ സജീവമാണ്​. ഇൗയൊരു സാഹചര്യത്തിലാണ്​ നിലപാട്​ വ്യക്​തമാക്കി രാഷ്​ട്രപതിയും ഉപരാഷ്​ട്രപതിയും രംഗത്തെത്തിയിരിക്കുന്നത്​. 

Tags:    
News Summary - pranab mukarji statement about president election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.