കൃഷ്ണനും രാമനും മാംസഭുക്കുകളായിരുന്നുവെന്ന് മന്ത്രി മാധവ് രാജ്

മംഗളൂരു: ശ്രീരാമനും ശ്രീകൃഷ്ണനും വാല്മീകിയും മാംസഭുക്കുകളായിരുന്നുവെന്ന് ഫിഷറീസ്-യുവജന മന്ത്രി പ്രമോദ് മാധവ് രാജ് പറഞ്ഞു.
ഉഡുപ്പിയില്‍ ജില്ലാ ഭരണകൂടം സംഘടിപ്പിച്ച വാല്മീകി ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇതില്‍ അഭിപ്രായ വ്യത്യാസമുള്ളവരുമായി സംവാദത്തിന് തയാറാണെന്നും മന്ത്രി പറഞ്ഞു. ഉന്നത ജാതിയും കുലവുമാണ് ഉയരങ്ങള്‍ കീഴടക്കാന്‍ മാനദണ്ഡമെന്ന വിചാരം മൗഢ്യമാണ്. അവിവാഹിതയായ മത്സ്യത്തൊഴിലാളിയുടെ മകനാണ് മഹാഭാരതത്തിന്‍െറ കര്‍ത്താവ് വ്യാസന്‍. വേറെയും ധാരാളം ഉദാഹരണങ്ങളുണ്ട്. അവര്‍ക്കൊന്നും സാമൂഹിക ഭ്രഷ്ട് കല്‍പിച്ചിരുന്നില്ല.

ചരിത്രം കണ്ണുതുറന്നു കാണാന്‍ കഴിയാത്തവരാണ് ജാതിയുടെ പേരില്‍ ഊറ്റം കൊള്ളുകയും പൂജ  നടത്താന്‍ തങ്ങള്‍ക്ക് മാത്രമാണ് അവകാശമെന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്നതെന്ന് മന്ത്രി പറഞ്ഞു.

Tags:    
News Summary - pramod madhav raj

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.