വി. മുരളീധരനെതിരായ അക്രമം സംസ്ഥാന സര്‍ക്കാറിന്‍റെ അറിവോടെ, അക്രമികൾക്കെതിരെ നടപടിയെടുക്കണം -പ്രകാശ് ജാവ്‌ദേക്കർ

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ കേന്ദ്ര സഹമന്ത്രി വി. മുരളീധരന്‍ ആക്രമിക്കപ്പെട്ട സംഭവത്തിൽ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി പ്രകാശ് ജാവ്‌ദേക്കർ. സംസ്ഥാന സർക്കാറിന്റെ അറിവോടെയുണ്ടാകുന്ന അക്രമമാണിത്.

കേന്ദ്രമന്ത്രിയുടെ അവസ്ഥ ഇതാണെങ്കിൽ ബം​ഗളിലെ സാധാരണക്കാരുടെ സ്​ഥിതി എന്താണ്? അവിടെ ആളുകൾ എങ്ങിനെ സുരക്ഷിതരായിരിക്കുമെന്നും ജാവ്‌ദേക്കർ ചോദിച്ചു.

കുറ്റവാളികളെ നിയമത്തിന് മുമ്പിൽ കൊണ്ടുവരാൻ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

പശ്ചിമ ബംഗാളിലെ വെസ്റ്റ് മിഡ്നാപൂരില്‍ വെച്ചാണ് വി. മുരളീധരന്‍റെ വാഹനത്തിന് നേരെ ആക്രമണം നടന്നത്. വാഹനത്തിന്‍റെ ചില്ലുകള്‍ തകരുകയും ഡ്രൈവർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

Full View


Tags:    
News Summary - V Muraleedharan, Prakash Javadekar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.